LiveTV

Live

Kerala

സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പന നടത്തി കോഴിക്കോട്ടെ വ്യാപാരി

സര്‍ക്കാര്‍ വിലയില്‍ കോഴി വില്‍പന നടത്തി കോഴിക്കോട്ടെ വ്യാപാരി
Summary
കോഴിക്കോട്ടെ ഒരു വ്യാപാരി 157 രൂപക്കാണ് ഡ്രസ് ചെയ്ത ഒരു കിലോ കോഴിയിറച്ചി വില്‍ക്കുന്നത്

സർക്കാരും കോഴി വ്യാപാരികളും തമ്മിൽ തർക്കം തുടരുന്നതിനിടെ കോഴിക്കോട് കോഴിയിറച്ചി വില വ്യാപാരി കുത്തനെകുറച്ചു. ഇന്നലെ ഡ്രസ് ചെയ്ത ഒരു കിലോ കോഴി ഇറച്ചിക്ക് 200 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇന്ന് 157 രൂപയ്ക്കാണ് വിൽപ്പന. സർക്കാർ വിലയ്ക്ക് എന്ന ബോർഡ് വെച്ചാണ് വിൽപന.

ഒരു കിലോ കോഴി 87 രൂപയ്ക്ക് വിൽക്കണമെന്നായിരുന്നു ധനമന്ത്രിയുടെ നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ വ്യാപാരികൾ തയ്യാറായിരുന്നില്ല. സർക്കാർ സ്ഥാപനമായ കെപ്കോ ഇന്നലെ ഒരു കിലോ ഡ്രസ് ചെയ്ത കോഴിയിറച്ചി വിറ്റത് 158 രൂപയ്ക്കായിരുന്നു. ഇതിലും ഒരു രൂപ താഴ്ത്തിയാണ് കോഴിക്കോട്ടെ പ്രധാന കോഴി ഇറച്ചി വ്യാപാര സ്ഥാപനമായ സി.പി.ആർ ചിക്കൻ ഇന്ന് വിൽപന നടത്തുന്നത്. ഇന്നലെ 200 രൂപയ്ക്ക് വിറ്റ സ്ഥലത്താണ് ഇന്ന് കിലോയ്ക്ക് 43 രൂപ കുറച്ചത്.

43 രൂപ കുറച്ചാലും ലാഭമാണെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ഫാമുകളിൽ നിന്നുമാണ് ഇവർ കോഴി എത്തിക്കുന്നത്.