LiveTV

Live

Kerala

ജിഎസ്ടി; വര്‍ധിപ്പിച്ച ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍

ജിഎസ്ടി; വര്‍ധിപ്പിച്ച ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍
Summary
ജിഎസ്ടിയുടെ പേരില്‍ വര്‍ധിപ്പിച്ച ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സ്വീകാര്യമല്ല.

ജിഎസ്ടിയുടെ പേരില്‍ വര്‍ധിപ്പിച്ച ഹോട്ടല്‍ ഭക്ഷണ വില നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് സ്വീകാര്യമല്ല. ചര്‍ച്ച പരാജയമായതോടെ ഹോട്ടല്‍ ഉടമകള്‍ തീരുമാനിക്കട്ടെ എന്ന് കൈയൊഴിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. ഇന്നലെ രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും നികുതിക്കാര്യത്തില്‍ സര്‍ക്കാര്‍ കണക്കും ഹോട്ടലുടമകളുടെ കണക്കും ഒത്തുവന്നില്ല. നേരത്തെയുള്ള നികുതികള്‍ കുറക്കുമ്പോള്‍ അടിസ്ഥാന വില കുറയുമെന്നും അതിന് മുകളില്‍ ജി എസ് ടി കൂടി ചേര്‍ത്താലും വലിയ വില വര്‍ധനവ് വരില്ലെന്നും ധനമന്ത്രി.

നേരത്തെയുള്ള നികുതി അര ശതമാനം മാത്രമാണെന്നും പാചക വാതകത്തിന് മേലുള്ള ഇന്‍പുട്ട് ടാക്സ് കുറച്ചാലും 13 ശതമാനമെങ്കിലും വില ഉയരുമെന്നും ഹോട്ടലുടമകള്‍. വില കൂട്ടിയ കോഴിയിറച്ചി വ്യാപാരികള്‍ക്ക് മൂക്കുകയറിട്ടാല്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് തങ്ങളും വില കുറക്കാമെന്നും വ്യാപാരികള്‍ ധനമന്ത്രിക്ക് മറുപടി നല്‍കി. ഇതോടെ സര്‍ക്കാര്‍ നിസ്സഹായമാവുകയായിരുന്നു. വിലക്കയറ്റം തുടര്‍ന്നാല്‍ ജനകീയ രോഷം ഉയരുമെന്നും സ്വാഭാവികമായി ഹോട്ടലുടമകള്‍ വില കുറക്കാന്‍ തയ്യാറാകുമെന്നും മാത്രമാണ് സര്‍ക്കാര്‍ പ്രതീക്ഷ. കൊച്ചിയില്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ സംസ്ഥാന കമ്മിറ്റിക്ക് ശേഷമേ ഇനി സര്‍ക്കാരുമായി ചര്‍ച്ചയുള്ളൂ.