LiveTV

Live

Kerala

'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' മൃതദേഹം മൂന്നു മാസം വീട്ടില്‍ സൂക്ഷിച്ചു; വിചിത്രസംഭവം മലപ്പുറത്ത്

'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' മൃതദേഹം മൂന്നു മാസം വീട്ടില്‍ സൂക്ഷിച്ചു; വിചിത്രസംഭവം മലപ്പുറത്ത്
Summary
മന്ത്രവാദത്തിലൂടെ പുനർജീവിക്കുമെന്ന് കരുതിയാണ് വീട്ടുകാർ മൃതദേഹം സൂക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

മലപ്പുറം കൊളത്തൂരിൽ മൂന്നു മാസം മൃതദേഹം സംസ്കരിക്കാതെ സൂക്ഷിച്ചു. കൊളത്തൂർ പാറമ്മലങ്ങാടി സൈദാണ് മരിച്ചത്. മന്ത്രവാദത്തിലൂടെ പുനർജീവിക്കുമെന്ന് കരുതിയാണ് വീട്ടുകാർ മൃതദേഹം സൂക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

'ഉയര്‍ത്തെഴുന്നേല്‍ക്കാന്‍' മൃതദേഹം മൂന്നു മാസം വീട്ടില്‍ സൂക്ഷിച്ചു; വിചിത്രസംഭവം മലപ്പുറത്ത്

മരിച്ച സൈദിന്റെ ഭാര്യയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. ഇവരെ സന്ദർശിക്കാനെത്തിയപ്പോൾ വാതിൽ തുറക്കാതെ വന്നപ്പോഴാണ് ബന്ധുക്കൾ പരാതി നൽകിയത്. സൈദിന്റെ ഭാര്യ രണ്ടു വർഷമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ മരണ വിവരം പുറത്തറിഞ്ഞില്ല. സൈദിന് മൂന്നു മക്കളുണ്ട്. മൃതദേഹം പെരിന്തൽമണ്ണ സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. അന്വേഷണത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു.