LiveTV

Live

Kerala

ഫസല്‍ വധത്തില്‍ ആര്‍എസ്എസിനെതിരായ മൊഴി; പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി സുരേന്ദ്രന്‍

ഫസല്‍ വധത്തില്‍ ആര്‍എസ്എസിനെതിരായ മൊഴി; പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി സുരേന്ദ്രന്‍
Summary
''എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണം.

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന മൊഴിയുടെ വീഡിയോ പുറത്തു വന്ന സാഹചര്യത്തില്‍ ഡിവൈഎസ്‍പി സദാനന്ദനും പ്രിന്‍സ് അബ്രഹാമിനുമെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഭീഷണി. കേസില്‍ ആര്‍എസ്എസ് ബന്ധം നിഷേധിക്കുന്നതിനൊപ്പമാണ് പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ സുരേന്ദ്രന്റെ ഭീഷണി സ്വരം.

''ജയരാജനും സംഘവും കാരായി രാജനേയും ചന്ദ്രശേഖരനേയും രക്ഷപ്പെടുത്താൻ ഏത് കുടിലതന്ത്രവും പ്രയോഗിക്കുമെന്നതിൽ അദ്ഭുതമില്ല. എന്നാൽ ഡി. വൈ. എസ്. പി മാരായ സദാനന്ദനും പ്രിൻസ് അബ്രഹാമും ഇത് ചെയ്യുന്നത് ശരിയാണോ?'' എന്ന് തുടങ്ങുന്ന ഫേസ്‍ബുക്ക് പോസ്റ്റില്‍ ''സി.പി.എം കാരായ ഈ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് സി. ബി. ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസ്സിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി. ഡി നാടകം ഉണ്ടാക്കിയത്'' എന്നും ആരോപിക്കുന്നു. തുടര്‍ന്നാണ് ''എടോ സദാനന്ദാ പ്രിൻസേ നീയൊക്കെ പാർട്ടിക്കാരൻമാരാണെങ്കിൽ രാജി വെച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേടു കാണിച്ചാൽ അത് മനസ്സിലാവാതിരിക്കാൻ ഞങ്ങൾ വെറും പോഴൻമാരൊന്നുമല്ല. സർവീസ് കാലാവധി കഴിഞ്ഞാൽ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാർ തന്നെ. മൈൻഡ് ഇറ്റ്.'' എന്ന രീതിയില്‍ ഭീഷണി മുഴക്കി സുരേന്ദ്രന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.