LiveTV

Live

Kerala

കോട്ടയത്ത് തമിഴ്‍നാട്ടില്‍ നിന്നെത്തിയ തിരുട്ട് സംഘം പിടിയില്‍

കോട്ടയത്ത് തമിഴ്‍നാട്ടില്‍ നിന്നെത്തിയ തിരുട്ട് സംഘം പിടിയില്‍
Summary
കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം തിരുവഞ്ചൂര്‍ നീറിക്കാടിന് സമീപം വീടുകളില്‍ കയറി മോഷണം നടത്തുകയും വീട്ടുകാരെ പരിക്കേല്‍പ്പിക്കുയും ചെയ്ത സംഭവം ഉണ്ടായിരുന്നു.

തമിഴ്‍നാട്ടിലെ തിരുട്ട് ഗ്രാമങ്ങളില്‍ നിന്നും കേരളത്തില്‍ എത്തി കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തമിഴ്‍നാട് സ്വദേശികളായ ശെല്‍വരാജ്, രാജ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കോട്ടയം തിരുവഞ്ചൂരില്‍ നടന്ന മോഷണത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കൂട്ടാളിയായ അരുണ്‍രാജ് എന്നയാള്‍ക്ക് വേണ്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം തിരുവഞ്ചൂര്‍ നീറിക്കാടിന് സമീപം വീടുകളില്‍ കയറി മോഷണം നടത്തുകയും വീട്ടുകാരെ പരിക്കേല്‍പ്പിക്കുയും ചെയ്ത സംഭവം ഉണ്ടായിരുന്നു. പൊലീസിന്റെ കൃത്യ സമയത്തുള്ള ഇടപെടല്‍ മൂലം സംഭവസ്ഥലത്ത് നിന്ന് ഏതാനം കിലോമീറ്റര്‍ അകലെ നിന്ന് സംശയാസ്പദമാ‍യ സാഹചര്യത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തമിഴ്‍നാട്ടിലെ തിരുട്ട് ഗ്രാമത്തില്‍ നിന്നും കേരളത്തില്‍ മോഷണത്തിന് എത്തിയ സംഘത്തിലെ കണ്ണികളാണെന്ന് തിരിച്ചറിഞ്ഞത്. ഇരുടെ കൂടെയുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജജിതമാക്കിയിട്ടുണ്ട്.

പിടിയിലായ ശെൽവരാ‍ജ് മുൻപും നിരവധി മോഷണകേസുകളില്‍ പ്രതിയാണ്. സമാന രീതിയിൽ വൈക്കത്ത് നടന്ന കവർച്ച ശെൽവരാജിന്റെ നേതൃത്വത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. മഴക്കാലമായതോടെ ഇത്തരത്തിലുള്ള നിരവധി സംഘങ്ങൾ കേരളത്തിലെത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. തമിഴ്‍നാട് പൊലീസിന്റെ സഹായത്തോടെ ഇത്തരം സംഘങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.