LiveTV

Live

Kerala

കൊല്ലം സിറ്റിയുടെ സുരക്ഷാ ചുമതല ഭര്‍ത്താവില്‍നിന്ന് ഭാര്യ ഏറ്റുവാങ്ങിയപ്പോള്‍

കൊല്ലം സിറ്റിയുടെ സുരക്ഷാ ചുമതല ഭര്‍ത്താവില്‍നിന്ന് ഭാര്യ ഏറ്റുവാങ്ങിയപ്പോള്‍
Summary
കൊല്ലം നഗരം പ്രിയതമയുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് സതീഷ് ബിനോ ഐപിഎസും പ്രതികരിച്ചു.

കൊല്ലം സിറ്റിയുടെ സുരക്ഷാ ചുമതല ഭർത്താവിൽ നിന്ന് ഭാര്യ ഏറ്റുവാങ്ങി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി എത്തിയ അജിതാ ബീഗം ഐപിഎസ് ആണ് ഭർത്താവ് സതീഷ് ബിനോയിൽ നിന്ന് അധികാരം ഏറ്റുവാങ്ങിയത്. സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവ് ഭാര്യക്ക് ബാറ്റണ്‍ കൈമാറുന്നത്.

കൊല്ലം നഗരത്തിന്റെ സുരക്ഷ അങ്ങനെ ഒരു കുടുംബകാര്യം കൂടിയായി. ഒരു വർഷമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന സതീഷ് ബിനോ ഐപിഎസ് പത്തനംതിട്ടയിലേക്ക് സ്ഥലം മാറിയപ്പോൾ പകരം എത്തിയത് ഭാര്യ അജിത ബീഗം. ജമ്മു കശ്മീർ മുതൽ ഒട്ടനവധി സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഭർത്താവിൽ നിന്ന് ബാറ്റണ്‍ ഏറ്റുവാങ്ങിയത് തന്റെ ഉത്തരവാദിത്വബോധം വര്‍ധിപ്പിക്കുകയാണെന്ന് അജിതാ ബീഗം പറഞ്ഞു. കൊല്ലം നഗരം പ്രിയതമയുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്ന് സതീഷ് ബിനോ ഐപിഎസും പ്രതികരിച്ചു. നേരത്തേ കൊല്ലം റൂറൽ പൊലീസിന്റെ ചുമതലയാണ് അജിതാ ബീഗം വഹിച്ചിരുന്നത്.