LiveTV

Live

Kerala

അന്ധതയെ അതിജീവിച്ച് ആയിരങ്ങള്‍ക്ക് സാന്ത്വനമായി ഡോക്ടര്‍ അന്‍സാര്‍

അന്ധതയെ അതിജീവിച്ച് ആയിരങ്ങള്‍ക്ക് സാന്ത്വനമായി ഡോക്ടര്‍ അന്‍സാര്‍
Summary
മരുന്നില്ലാത്ത ചികിത്സയിലൂടെയാണ് ഡോക്ടര്‍ അന്‍സാര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്

അന്ധതയെ അതിജീവിച്ച് ആയിരങ്ങള്‍ക്ക് വേദനയില്‍ സാന്ത്വനം പകരുകയാണ് ഡോക്ടര്‍ അന്‍സാര്‍. മരുന്നില്ലാത്ത ചികിത്സയിലൂടെയാണ് ഡോക്ടര്‍ അന്‍സാര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്. അകക്കണ്ണിന്‍റെ കാഴ്ചകൊണ്ട് മാത്രം ഡോക്ടര്‍ നേടുന്ന ജീവിത വിജയം ആരെയും അത്ഭുതപ്പെടുത്തും.

അലര്‍ജിക്ക് കണ്ണിലൊഴിച്ച ഒരു മരുന്നാണ് 26 ആം വയസ്സില്‍ ഡോക്ടര്‍ അന്‍സാറിന്‍റെ കാഴ്ചശക്തി ഇല്ലാതാക്കിയത്. അന്ന് മുതലാണ് മരുന്നില്ലാത്ത ചികിത്സയെ പറ്റി ഡോക്ടര്‍ ചിന്തിക്കുന്നത്. മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത റിഫ്ലക്സോളജി എന്ന തെറാപ്പിയിലൂടെ നൂറുകണക്കിനാളുകല്‍ക്ക് ഡോക്ടര്‍ അന്‍സാര്‍ ആശ്വാസം നല്‍കുന്നു. ആലുവ ഇടയവുറം സ്വദേശിയായ അന്‍സാര്‍ കഴിഞ്ഞ 10 വര്‍ഷമായി വൈറ്റിലയില്‍ ഹീലിങ് ടച്ച് എന്ന ക്ലിനിക്ക് നടത്തുന്നു.

ഫിസിയോ തെറാപ്പി അടക്കം വൈദ്യശാസ്തത്തിന്‍റെ വിവിധ ശാഖകളില്‍ ഡോക്ടര്‍ അന്‍സാര്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. നാച്ചുറോപതിയില്‍ പിജിയും മര്‍മ്മ സാസ്ത്രത്തില്‍ പിഎച്ഡിയും കരസ്ഥമാക്കി. കാഴ്ച ശക്തിയില്ലാത്ത എട്ട് പേര്‍ക്ക് സ്വന്തം ക്ലിനിക്കില്‍ പരിശീലനം നല്‍കി ജോലി നല്‍കിട്ടുമുണ്ട് ഡോക്ടര്‍ അന്‍സാര്‍.