LiveTV

Live

Kerala

10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു

10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു
Summary
പഫ്സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊള്ളലേല്‍പ്പിച്ചത്.

തൊടുപുഴ പെരുമ്പിള്ളിച്ചിറയില്‍ അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു. മൂന്നാം ക്ലാസുകാരനാണ് പൊള്ളലേറ്റത്. പഫ്സ് വാങ്ങാന്‍ 10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പൊള്ളലേല്‍പ്പിച്ചത്. കുട്ടിയുടെ മുഖത്തും കൈയിലും വയറ്റിലും പൊള്ളലേറ്റു

കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസി എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അയല്‍വാസി ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെടുകയായിരുന്നു.

കത്തുന്ന തീക്കൊള്ളി കൊണ്ട് പൊള്ളലേല്‍പിച്ചുവെന്നാണ് കുട്ടി പറഞ്ഞത്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കുട്ടിയുടെ അമ്മ പൊലീസിന് മുന്നില്‍ ഹാജരായി. മോഷ്ടിക്കാതിരിക്കാനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചതെന്ന് അമ്മ പറഞ്ഞു. എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അമ്മ പൊലീസിനോട് പറഞ്ഞു.