LiveTV

Live

Kerala

കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികളെത്തുന്നത് സ്ഥിരം അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലേക്ക്

കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികളെത്തുന്നത് സ്ഥിരം അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലേക്ക്
Summary
കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ വിദ്യാലയങ്ങളിലാണ് അധ്യാപക ക്ഷാമം ഏറെയുള്ളത്.

പുതിയ അധ്യയനവര്‍ഷത്തിലും കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികളെത്തുന്നത് സ്ഥിരം അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിലേക്ക്. കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ വിദ്യാലയങ്ങളിലാണ് അധ്യാപക ക്ഷാമം ഏറെയുള്ളത്.

കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ മിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളിലും സ്ഥിരം അധ്യാപകരുടെ കുറവുണ്ട്. ഇത്തരം സ്കൂളുകളില്‍ ദിവസവേതനത്തിന് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ ആറാം പ്രവൃത്തി ദിവസത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം തിട്ടപ്പെടുത്തിയ ശേഷം മാത്രമേ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനാവു. ജൂണ്‍ ജുലൈ മാസം കഴിഞ്ഞലെ പല സ്കൂളുകളിലേക്കും താല്‍കാലിക അധ്യാപകര്‍ എത്തുകയുള്ളു.

ഒരു അധ്യായന വര്‍ഷത്തില്‍ തന്നെ ഒരേ വിഷയത്തിനായി പല അധ്യാപകരാണ് ക്ലാസിലെത്തുന്നത്. ഇത് കാരണം വിദ്യാര്‍ഥികളുടെ കഴിവുകള്‍ മനസ്സിലാക്കുന്നതിനും അവയുടെ മൂല്യ നിര്‍ണ്ണയും നടത്തുന്നതിനും കഴിയുന്നില്ല. സ്ഥിരം അധ്യാപരില്ലാത്തത് ഈ മേഖലകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെയും ദോഷമായി ബാധിക്കുന്നുണ്ട്.