LiveTV

Live

Kerala

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു

വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു
Summary
തിരുവനന്തപുരം ഊരൂട്ടമ്പലം സ്കൂളിലാണ് ഇത്തവണത്തെ സംസ്ഥാനതല പ്രവേശനോത്സവം

ചരിത്ര സ്മരണകൾ ഉയർത്തി ഉരുട്ടുമ്പലം സ്കൂളിൽ സംസ്ഥാന പ്രവേശനോൽസവത്തിന് തുടക്കമായി .സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളുടെ നിലവാരം ഉയർത്താൻ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 3.5 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് മുതൽ അറിവിന്റെ പുതിയ ലോകത്തെയക്ക് എത്തിയത്.

പുത്തൻ ഉടുപ്പിട്ട് ഉരുട്ടമ്പലം സ്കൂളിലെ പുതിയ ലോകത്തേക്ക് എത്തിയ കുരുന്നുകളെ ഞാവൽ പഴവും കടലാസ് കീരിടവും നല്കി മന്ത്രി സി രവീന്ദ്രനാഥ് സ്വീകരിച്ചു . പ്രകൃതിയെ സ്നേഹിക്കണമെന്ന സന്ദേശമുള്ള ചെറുകഥയിലൂടെ അധ്യയന വർഷത്തിലെ ആദ്യ ക്ലാസിന് മന്ത്രി തുടക്കമിട്ടു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരത്തോടയായിരുന്നു പ്രവേശനോൽസവത്തിന്റെ ഔപചാരിക തുടക്കം.

1910 അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഓർമ്മ പുതുക്കി മുഖ്യമന്ത്രിയുടെ ഉത്ഘാടന പ്രസംഗം. എല്ലാ സ്കൂളുകളും ഒരു പോലെ മികച്ചതാക്കുക എന്നാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു .വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ രണ്ടാമൂഴം ആരംഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

പെൺകുട്ടികള്‍ക്ക് പ്രവേശം നല്‍കിയതിന്റെ പേരിൽ കത്തിക്കപ്പെട്ട സ്കൂളിലെ ബഞ്ച് മുഖ്യമന്ത്രി സ്മാരകമായി പ്രഖ്യാപ്പിച്ചു .ആദ്യ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായ പഞ്ചമിയുടെ അഞ്ചാം തലമുറക്കാരി ഊരൂട്ടമ്പലം സ്കൂളിലെ ഒന്നാം ക്ലാസിൽ വിദ്യാർത്ഥിയാണ്.