LiveTV

Live

Kerala

എംജി യൂണിവേഴ്സിറ്റിയില്‍ ഇരട്ടിയിലധികം ഫീസ് വര്‍ധന

എംജി യൂണിവേഴ്സിറ്റിയില്‍ ഇരട്ടിയിലധികം ഫീസ് വര്‍ധന
Summary
എംജി യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസുകള്‍ ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചു.

എംജി യൂണിവേഴ്സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസുകള്‍ ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചു. വര്‍ഷിക സെമസ്റ്റര്‍ പരീക്ഷ ഫീസുകള്‍ക്ക് 3000 രൂപ വര്‍ദ്ധിപ്പിച്ചു. 375 രൂപയുണ്ടായിരുന്ന ടൈടില്‍ മാറ്റത്തിനും ഗൈഡ് മാറ്റത്തിനും 2000 രൂപ. റീ രജിസ്റ്റട്രേഷന് 1500 രൂപ വര്‍ദ്ധിപ്പിച്ചു. ഫീസ് ഇല്ലാതിരുന്ന ഡി രജിസട്രേഷന് 200 രൂപ. ലാബ് ലൈബ്രറി ഫീസുകളിലും ഇരട്ടിയിലധികമായി വര്‍ദ്ധിപ്പിച്ചു.

കഴിഞ്ഞ മാസം 29 തിയതി ചേര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗമാണ് എംജി സര്‍വ്വകലാശാലയിലെ ഗവേഷണങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫീസുകള്‍ പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഈ മാസം 24 തിയതി രജിസ്റ്റാര്‍ ഇറക്കിയ ഉത്തരവില്‍ ഇരട്ടിയിലധികമായിട്ടാണ് ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 5000 രൂപയുണ്ടായിരുന്ന ഒരു വര്‍ഷത്തെ സമസ്റ്റര്‍ ഫീസ് 3000 രൂപ വര്‍ദ്ധിപ്പിച്ച 8000 രൂപയാക്കി. അഭിരുചി പരീക്ഷ ജനറലിന് 1500 രൂപയായും എസ് സി എസ്ടിക്ക് 1000 രൂപയായും വര്‍ദ്ധിപ്പിച്ചു. റീ രജസിട്രേഷന് 1500 രൂപയിയില്‍ നിന്ന് 3000 രൂപയാക്കി. പണം ഈടാക്കാതിരുന്ന ഡി രജിസ്ട്രേഷന് 2000രൂപയാണ് പുതിയ നിരക്ക്.

375 രൂപയുണ്ടായിരുന്ന ടൈടില്‍ മാറ്റത്തിനും ഗൈഡ് മാറ്റത്തിനുമാണ് ഏറ്റവും വലിയ വര്‍ദ്ധന. 2000 രൂപയായിട്ടാണ് ഇത് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 300 രൂപയായിരുന്ന ലൈബ്രറി ഫീസ് 1500 രൂപയായും ലാബ് കോഷന്‍ ഡിപ്പോസിറ്റ് 750ല്‍ നിന്ന് 1500 രൂപയായയും വര്‍ദ്ധിപ്പിച്ചു. തീസിസി പബ്ലീഷ് ചെയ്യുന്നതിനുള്ള അപേക്ഷയ്ക്ക് പോലും 2000 രൂപ ഈടാക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം.

ഇത്തരത്തില്‍ 31 ഫീസുകളാണ് സര്‍വ്വകലാശാല വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസുകളിലും വര്‍ദ്ധനവുണ്ട്. ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു.