LiveTV

Live

Kerala

കാരന്തൂര്‍ മര്‍കസിലെ വിദ്യാര്‍ഥികളുടെ പരാതി; അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കാരന്തൂര്‍ മര്‍കസിലെ വിദ്യാര്‍ഥികളുടെ പരാതി; അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
Summary
മര്‍ക്കസില്‍ അംഗീകാരമില്ലാത്ത കോഴ്‍സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കാരന്തൂര്‍ മര്‍കസിലെ വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മര്‍ക്കസില്‍ അംഗീകാരമില്ലാത്ത കോഴ്‍സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മര്‍ക്കസിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‍മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി വിദ്യാര്‍ഥികളുടെ പരാതി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.