LiveTV

Live

Kerala

ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണ് വിവേകെന്ന് എഐഎസ്എഫ് നേതൃത്വം

ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണ് വിവേകെന്ന് എഐഎസ്എഫ് നേതൃത്വം
Summary
ലക്ഷ്മി നായര്‍ക്കെതിരെ പരാതി പിന്‍വലിച്ചത് എഐഎസ്എഫ് നേത്യത്വത്തിന്റെ അറിവോടെയാണെന്ന് പരാതിക്കാരന്‍ വി.ജി വിവേക്. എഐഎസ്എഫ് ലോ അക്കാദമി സെക്രട്ടറി വിവേകിന്റെ അവകാശ വാദം എഐഎസ്എഫ് നേത്യത്വം തള്ളി..

ലക്ഷ്മി നായര്‍ക്കെതിരെ പരാതി പിന്‍വലിച്ചത് എഐഎസ്എഫ് നേത്യത്വത്തിന്റെ അറിവോടെയാണെന്ന് പരാതിക്കാരന്‍ വി.ജി വിവേക്. എഐഎസ്എഫ് ലോ അക്കാദമി സെക്രട്ടറി വിവേകിന്റെ അവകാശ വാദം എഐഎസ്എഫ് നേത്യത്വം തള്ളി. വിവേകിന്റെ തീരുമാനം വ്യക്തിപരമാണന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

ജാതിപ്പേര് വിളിച്ച് ലക്ഷ്മി നായര്‍ അധിക്ഷേപിച്ചന്ന് കാണിച്ച് ലോ അക്കാദമി സമരത്തിനിടെയാണ് വിജി വിവേക് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്.തുടക്കത്തില്‍ കേസ് എടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് കൂടുതല്‍ സമരങ്ങള്‍ ഉണ്ടായതിന് ശേഷമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ വിവേക് കേസില്‍ നിന്ന് പിന്മാറി.ഇതേത്തുടര്‍ന്ന് വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് എഐഎസ്ഫ് നേത്യത്വം അറിഞ്ഞാണ് പരാതിയില്‍ നിന്ന് പിന്മാറിയതെന്ന് വിവേക് വിശദീകരണം നല്‍കിയത്. ഇത് എഐഎസ്എഫ് നേത്യത്വം നിഷേധിച്ചു. വിവേകിന്റെ തീരുമാനം വ്യക്തിപരമാണന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു.

വിവേകിനോട് എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ് വിശദീകരണം ചോദിച്ചു. വിവേക് ലക്ഷ്മി നായരുടെ കസ്റ്റഡിയിലാണെന്ന ആരോപണം എഐഎസ്എഫ് നേത്യത്വം ഉന്നയിച്ചു.