LiveTV

Live

Kerala

വനംവകുപ്പിന്റെ തടസം വകവെക്കില്ല; വയനാട്ടില്‍ മുഴുവന്‍ വീടുകളില്‍ വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി

വനംവകുപ്പിന്റെ തടസം വകവെക്കില്ല; വയനാട്ടില്‍ മുഴുവന്‍ വീടുകളില്‍ വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി
Summary
വയനാട് ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വനംവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്ന് വയനാട് ജില്ലയിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി. വയനാട് ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പൂര്‍ണവൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നെങ്കിലും അപേക്ഷ നല്‍കിയ 244 വീടുകളില്‍ ഇനിയും വൈദ്യുതിയെത്തിക്കാനുണ്ട്. വനംവകുപ്പിന്റെ അനുമതിയുള്‍പ്പെടെയുള്ള സാങ്കേതിക കാരണങ്ങളാണ് ഇതിന് തടസമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. ജില്ലയിലെ 15059 വീടുകളില്‍ പദ്ധതിയുടെ ഭാഗമായി വൈദ്യുതിയെത്തിച്ചു. 7298 ആദിവാസി വീടുകളുടെ വയറിങ് ജോലികള്‍ ചെയ്തത് കെഎസ്ഇബിയാണ്. കാടിനുള്ളിലെ കോളനികളിലേക്ക് ഭൂഗര്‍ഭ കേബിളുകളടക്കം സ്ഥാപിച്ചാണ് വൈദ്യുതിയെത്തിച്ചത്. എകെ ബാലന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ പല പദ്ധതികളും യുഡിഎഫ് സര്‍ക്കാര്‍ അവസാനിപ്പിച്ചത് തിരിച്ചടിയായെന്ന് മന്ത്രി എംഎം മണി പറഞ്ഞു. വയനാട് പോലുള്ള ജില്ലകളില്‍ ചെറുകിട പദ്ധതികളുടെ സാധ്യതയും പരിശോധിക്കും. വനംവകുപ്പ് ഉദ്യാഗസ്ഥര്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് അനാവശ്യ തടസം സൃഷ്ടിക്കുകയാണെന്ന് കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ഈ മാസം 29 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും.