LiveTV

Live

Kerala

പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണം: ശോഭ സുരേന്ദ്രന്‍

പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണം: ശോഭ സുരേന്ദ്രന്‍
Summary
അനങ്ങാപാറ നയം ഒഴിവാക്കി ഭരണഘടനാ പദവിയോട് ഗവര്‍ണര്‍ നീതി പുലര്‍ത്തണമെന്നും ശോഭ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ക്ക് പേടിയാണെങ്കില്‍ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. അനങ്ങാപാറ നയം ഒഴിവാക്കി ഭരണഘടനാ പദവിയോട് ഗവര്‍ണര്‍ നീതി പുലര്‍ത്തണമെന്നും ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്‍റെ കൊലപാതകത്തില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി കേരള ഹൌസിന് മുന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധ യോഗം ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി പി സെന്‍കുമാര്‍ കേസിലേറ്റ തിരിച്ചടി മറച്ചു വെക്കാനാണ് സിപിഎം രാഷ്ട്രീയ കൊലപാതകം തുടരുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാനാകില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അക്രമം തുടരുകയാണെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് വ്യക്തമാക്കി.