LiveTV

Live

Kerala

ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ

ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ
Summary
ഓക്‌സ്‌ഫോഡില്‍ നിന്നും ഉപരിപഠനം നേടിയ ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകണമെങ്കില്‍ ഓക്‌സ്‌ഫോഡ് ഡിഷ്ണറി എടുത്തുവെക്കേണ്ട അവസ്ഥയിലാണെന്നാണ് ട്രോളന്മാരുടെ പരാതി. 

ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റാണ് സോഷ്യല്‍മീഡിയയിലെ സംസാരവിഷയം. തരൂരിനെതിരെ വാര്‍ത്ത നല്‍കിയ അര്‍ണബ് ഗോസ്വാമിക്കെതിരായ തരൂരിന്റെ ട്വീറ്റിലെ വാക്കുകളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഓക്‌സ്‌ഫോഡില്‍ നിന്നും ഉപരിപഠനം നേടിയ ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകണമെങ്കില്‍ ഓക്‌സ്‌ഫോഡ് ഡിഷ്ണറി എടുത്തുവെക്കേണ്ട അവസ്ഥയിലാണെന്നാണ് ട്രോളന്മാരുടെ പരാതി.

ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ

ടി.​വി ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യാ​യ പ്രേ​മ ശ്രീ​ദേ​വി​യും ശ​ശി ത​രൂ​രി​ന്‍റെ സ​ഹാ​യി​ നാ​രാ​യ​ണ​നു​മാ​യി മ​ര​ണ ദി​വ​സം പ​ല​വ​ട്ടം ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ളാണ് റിപ്പബ്ലിക് ടിവി പുറത്തുവിട്ടത്. സു​ന​ന്ദ​യു​മാ​യി അ​ടു​പ്പ​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ്​ പ്രേ​മ ശ്രീ​ദേ​വി. മ​ര​ണം ന​ട​ന്ന ദി​വ​സ​വും ത​ലേ​ന്നും ത​ന്നോ​ട്​ സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്നും സു​ന​ന്ദ മെ​സേ​ജ്​ അ​യ​ച്ച​താ​യി പ്രേ​മ പ​റ​യു​ന്നു.

ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ
ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ

സുനന്ദ പുഷ്‌ക്കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന സംശയം ഫോണ്‍ സംഭാഷണം ഉയര്‍ത്തുന്നുണ്ട്. ലീല ഹോട്ടലിലെ 345ആം മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ ശശി തരൂരിന്റെ വിശ്വസ്തന്‍ നാരായണന്‍ മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് വരെ സുനന്ദ 307ആം നമ്പര്‍ മുറിയിലായിരുന്നുവെന്ന് പറയുന്നതിന്റെ ശബ്ദരേഖയാണ് ചാനല്‍ പുറത്തുവിട്ടത്. സുനന്ദപുഷ്‌ക്കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ് ആര്‍കെ ശര്‍മ്മയുമായും വിശ്വസ്ഥന്‍ നാരായണനുമായും പ്രേമ ശ്രീദേവി നടത്തിയ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ
ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ

ഈ വാര്‍ത്തക്കുള്ള മറുപടിയായാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ നല്‍കിയത്. മാധ്യമപ്രവര്‍ത്തകന്റെ വ്യാജവേഷം ധരിച്ചയാള്‍ ജനശ്രദ്ധ കിട്ടാന്‍ പടച്ചുവിട്ട കല്ലുവെച്ച നുണയാണ് ഈ വാര്‍ത്തയെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ടെലിവിഷന്‍ റേറ്റിംഗിനും സ്വന്തം നേട്ടത്തിനും വേണ്ടി ഒരാളുടെ ജീവിതത്തിലുണ്ടായ ദുരന്തത്തെ ചൂഷണം ചെയ്യുന്നത് സഹിക്കാനാവുന്നതിന്റെ അപ്പുറമാണെന്ന് പറഞ്ഞ തരൂര്‍ ചാനലിന്റെ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു.

ശശി തരൂരിന്‍റെ ട്വീറ്റിനെ ചൊല്ലിയുള്ള ട്രോളുകള്‍ വ്യാപകമായതോടെ ഇതേക്കുറിച്ച് വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. ഈ വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാന്‍ തരൂര്‍ മറന്നില്ല. 'farrago' എന്ന വാക്ക് രാജ്യത്ത് ചര്‍ച്ചയാക്കിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളിലൊന്ന്.

ശശി തരൂരിന്റെ ഒരൊറ്റ ട്വീറ്റില്‍ അന്തംവിട്ടുപോയ സോഷ്യല്‍ മീഡിയ