LiveTV

Live

Kerala

കൊല്ലത്ത് 'ബാഹുബലി' 9 കാറുകള്‍ അടിച്ചു തകര്‍ത്തു; ബിയര്‍ വൈന്‍ പാര്‍ലറിനു നേരെ കല്ലേറും

കൊല്ലത്ത് 'ബാഹുബലി' 9 കാറുകള്‍ അടിച്ചു തകര്‍ത്തു; ബിയര്‍ വൈന്‍ പാര്‍ലറിനു നേരെ കല്ലേറും
Summary
പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ അടിച്ചു്‌ തകര്‍ത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ്‌ നിഗമനം.

കൊല്ലം അഞ്ചലില്‍ ബാഹുബലി കണ്ട്‌ ഹരംകയറിയ യുവാവ്‌ ബാഹുബലിയാണെന്ന്‌ പറഞ്ഞ്‌ തീയറ്ററിന്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന 9 കാറുകള്‍ തകര്‍ത്തു. പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തെങ്കിലും സ്റ്റേഷനിലെ സാധന സാമഗ്രികളും യുവാവ അടിച്ചു്‌ തകര്‍ത്തു. ഇയാള്‍ മാനസിക രോഗിയാണെന്നാണ്‌ നിഗമനം.

കൊല്ലത്ത് 'ബാഹുബലി' 9 കാറുകള്‍ അടിച്ചു തകര്‍ത്തു; ബിയര്‍ വൈന്‍ പാര്‍ലറിനു നേരെ കല്ലേറും

അഞ്ചല്‍ അര്‍ച്ചന തീയറ്ററില്‍ ഇന്നലെ രാത്രിയാണ്‌ സംഭവം ഉണ്ടായത്‌. ബാഹുബലി ചിത്രം കണ്ട്‌ പുറത്തിറങ്ങിയ യുവാവ്‌ താന്‍ ബാഹുബലിയാണെന്ന്‌ മറ്റുള്ളവരോട് വിളിച്ച്‌ കൂവി. തുടര്‍ന്ന്‌ ഇയാള്‍ തീയറ്ററിന്റെ ഗേറ്റ്‌ തകര്‍ത്തു. തീയറ്ററിന്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന 9 കാറുകളും യുവാവ്‌ അടിച്ച്‌ തകര്‍ത്തു. ഇതിലും അരിശം തീരായതോടെ തീയറ്റര്‍ ഉടമയുടെ ഉടമസ്ഥതയിലുള്ള ബിയര്‍ വൈന്‍ പാര്‍ലറിനു നേരെയും യുവാവ്‌ കല്ലെറിഞ്ഞു. പൊലീസ്‌ പിടികൂടി ഇയാളെ സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനിലെ പൈപ്പും ബക്കറ്റുകളും അടിച്ച്‌ തകര്‍ത്തു. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മാനസിക രോഗിയാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്‌ത ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.