LiveTV

Live

Kerala

കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു

കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു
Summary
ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടേയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു

എഐസിസി ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാല്‍ ചുമതലയേറ്റു. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടേയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. പിസി വിഷ്ണുനാഥുള്‍പ്പെടേയുള്ള പുതിയ എഐസിസി സെക്രട്ടറിമാരും ഇന്ന് ചുമതലയേറ്റു.

കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാലിനെ കഴിഞ്ഞാഴ്ചയാണ് ഹൈക്കമാന്‍റ് നിയമിച്ചത്. മുതിര്‍ന്ന നേതാവായ ദ്വിഗ് വിജയ് സിംഗിനെ മാറ്റിയായിരുന്നു നിയമനം. ഇന്ന് എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെസി വേണുഗോപാലും, ഒപ്പം നിയമതിരായ സെക്രട്ടറിമാരും ചുലതയേറ്റു.

ലോക്സഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ, കര്‍ണ്ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഭാരിച്ച ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും, കര്‍ണ്ണാടകയിലെ അധികാരം നിലനിര്‍ത്താന്‍ കഠിന പരിശ്രമം നടത്തുമെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഈ മാസം 7ന് ബാംഗ്ലൂരിലെത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.