LiveTV

Live

Kerala

കുറ്റ്യാടിയില്‍ ലീഗ് - പൊലീസ് സംഘര്‍ഷം; പത്തു പേര്‍ അറസ്റ്റില്‍

കുറ്റ്യാടിയില്‍ ലീഗ് - പൊലീസ് സംഘര്‍ഷം; പത്തു പേര്‍ അറസ്റ്റില്‍
Summary
കണ്ടാലറിയാവുന്ന എഴുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

കുറ്റ്യാടിയില്‍ മുസ്‍ലിം ലീഗ് - പൊലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ടാലറിയാവുന്ന എഴുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

കുറ്റ്യാടി വേളം പൂമുഖത്ത് കഴിഞ്ഞ ദിവസമാണ് മുസ്‍ലിം ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍‌ഷമുണ്ടായത്. എസ്ഡിപിഐയുടെ വാഹന പ്രപചാരണ ജാഥ തടയാന്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ പൂമുഖത്ത് സംഘടിച്ചിട്ടുണ്ടെന്നറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. തുടര്‍ന്ന് ചില പ്രവര്‍ത്തരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. മൂന്ന് പൊലീസ് വാഹനം അടിച്ചു തകര്‍ത്തു. എട്ട് പൊലീസുകാര്‍ക്കും പരുക്കേറ്റിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പത്ത് ലീഗ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. കണ്ടാലറിയാവുന്ന എഴുപതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പലരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.