LiveTV

Live

Kerala

ഐഎസ് ബന്ധം: ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം

ഐഎസ് ബന്ധം: ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം
Summary
പാലക്കാട് സ്വദേശി ബെസ്റ്റിന്‍ എന്ന യഹ്‌യ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചത്

ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചതായി സന്ദേശം. പാലക്കാട് യാക്കര സ്വദേശി ബെറ്റ്‌സന്‍ എന്ന യഹ്‌യ കൊല്ലപ്പെട്ടെന്നാണ് സന്ദേശം. എന്നാല്‍ മരണവിവരം എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല. പടന്നയില്‍ നിന്നും കാണാതായ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി മുന്‍പ് സന്ദേശം ലഭിച്ചിരുന്നു.

അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലെത്തിയെന്ന് കരുതപ്പെടുന്ന പടന്നയിലെ അഷ്ഫാക്ക് മജീദിന്റെ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്. അമേരിക്കയുടെ ആക്രമണത്തിലാണ് യഹ്യ കൊല്ലപ്പെട്ടതെന്ന് സന്ദേശത്തില്‍ പറയുന്നു. പാലക്കാട് യാക്കര സ്വദേശികളും സഹോദരങ്ങളുമായ യഹ്‌യും ഈസയും കഴിഞ്ഞ ജൂണ്‍ 6നാണ് നാടുവിട്ടത്. ഭാര്യമാരായ മറിയമിനെയും ഫാത്തിമയേയും കൂടെ കൂട്ടിയായിരുന്നു ഇവരുടെ ദുരൂഹ തിരോധാനം.

ഫെബ്രുവരി 26ന് പടന്നയിലെ ടി കെ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരുന്നു. ഏപ്രില്‍ 13ന് പടന്ന വടക്കേപുറത്തെ ടി കെ മുര്‍ഷിദും കൊല്ലപ്പെട്ടതായുള്ള സന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. പാലക്കാട് നിന്ന് 4 പേരും കാസര്‍കോട് ജില്ലിയിലെ പടന്നയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നുമായി 15 പേരും അടക്കം 19 പേരാണ് ദുരൂഹ സാഹചര്യത്തില്‍ നാടുവിട്ടത്.

ഐഎസ് ബന്ധം: ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം