LiveTV

Live

Kerala

വിജയ് മല്യ മാത്രം പൊതുജനത്തിന്റെ ചെലവില്‍ ജീവിച്ചാല്‍ മതിയോ ? മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രശാന്ത് നായര്‍

വിജയ് മല്യ മാത്രം പൊതുജനത്തിന്റെ ചെലവില്‍ ജീവിച്ചാല്‍ മതിയോ ? മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രശാന്ത് നായര്‍
Summary
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സുപ്രധാന വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതിക്ക് പിന്തുണയുമായി കലക്ടര്‍ ബ്രോ.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സുപ്രധാന വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതിക്ക് പിന്തുണയുമായി കലക്ടര്‍ ബ്രോ.

വിജയ് മല്യ മാത്രം പൊതുജനത്തിന്റെ ചെലവില്‍ ജീവിച്ചാല്‍ മതിയോ ? മുഖ്യമന്ത്രിക്ക് പിന്തുണയുമായി പ്രശാന്ത് നായര്‍

''കലക്ടറായിരുന്ന കാലയളവിൽ ഏറ്റവും നിസ്സഹായത തോന്നിയ ഒരു വിഷയമായിരുന്നു ഇത്‌. എത്ര പേരാണെന്നോ ഈ കുടുക്കിൽ പെട്ടിട്ടുള്ളത്‌?! ഇങ്ങനെ ഒരു സ്കീമില്ലാതെ വിദ്യാഭ്യാസ ലോണെടുത്ത്‌ കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്താനാവില്ല. ഒരു അടിപൊളി മൂവ്‌!'' - ഇതായിരുന്നു പ്രശാന്ത് നായരുടെ ഫേസ്‍ബുക്കിലെ പിന്തുണ കുറിപ്പ്. എന്നാല്‍ കമന്റ് ചെയ്തവരില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ഒരാള്‍ക്ക് നല്‍കിയ മറുപടിയിലാണ് പ്രശാന്ത് നായര്‍, വിജയ് മല്യയെ പരാമര്‍ശിച്ചത്. വായ്പ എടുക്കുന്നവര്‍ക്ക് അത് തിരിച്ചടക്കണമെന്ന ബോധ്യമുണ്ടെന്നും പിന്നെ പരാതി പറഞ്ഞിട്ടെന്തു കാര്യമെന്ന് ചോദിച്ചയാള്‍ക്കാണ് താന്‍ കലക്ടറേറ്റില്‍ ഒരുപാട് നിസഹായ ജീവിതങ്ങള്‍ കണ്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ പണം അവര്‍ക്കൊക്കെ ആശ്വാസം കൊടുക്കാനുള്ളതാണെന്നും പ്രശാന്ത് വിശദീകരിക്കുന്നത്. വിജയ്‌ മല്യ മാത്രം പൊതുജനത്തിന്റെ ചെലവിൽ ജീവിച്ചാ മതിയോ? ഈ പാവങ്ങളും ഒരു ചെറിയ ജീവിതം ജീവിക്കട്ടെ എന്നും പ്രശാന്ത് മറുപടി കുറിപ്പില്‍ പറയുന്നു.

‌‌കാലാവധി കഴിഞ്ഞിട്ടും വായ്പയും പലിശയും തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ വിദ്യാഭ്യസ വായ്പ തിരിച്ചടവ് പദ്ധതി. 2016 ഏപ്രില്‍ ഒന്നിന് വായ്പ തിരിച്ചടവ് തുടങ്ങിയ എന്നാല്‍ പണം അടയ്ക്കാത്ത ഒമ്പത് ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ ലോണ്‍ സര്‍ക്കാര്‍ അടക്കും. ഒന്നാം വര്‍ഷം 90 ശതമാനവും,രണ്ടാം വര്‍ഷം 75 ശതമാനവും, മൂന്നാം വര്‍ഷം 50 ശതമാനവും, നാലാം വര്‍ഷം 25 ശതമാനവും അടച്ചാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം തിരിച്ച് നല്കുക. 2016 മാര്‍ച്ച് 31ന് തിരിച്ചടവ് തുടങ്ങി 40 ശതമാനം പണം അടച്ച് കഴിഞ്ഞ 4 ലക്ഷം രൂപവരെ വായ്പ എടുത്തവരുടെ ബാക്കി 60 ശതമാനം തുക സര്‍ക്കാര്‍ നല്‍കും.

ഏപ്രില്‍ ഒന്നാം തീയതി മുതല്‍ പദ്ധതിക്ക് മുന്‍കാല പ്രാബല്യം ഉണ്ട്. ആറ് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിക്കാണങ്കില്‍ ഒന്പത് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉണ്ടങ്കിലും സര്‍ക്കാര്‍ പണം അടക്കും. പദ്ധതി നടപ്പിലാക്കുമ്പോള്‍ 900 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്നാണ് സ്റ്റേറ്റ് ബാങ്കേഴ്സ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.