LiveTV

Live

Kerala

സമുദായ നേതാവിനെ അനുസരിച്ചില്ല; ചെട്ടിയാര്‍ സമുദായംഗത്തിന് സമുദായ ഭ്രഷ്ട്

Summary
അയല്‍വാസിയായ ബന്ധു മരിച്ചപ്പോള്‍ ഭ്രഷ്ടിനിരയായ കുടുംബത്തിന്റെ നോട്ടമെത്താതിരിക്കാന്‍ വീടുകള്‍ക്കിടയില്‍ മറതീര്‍ത്തു.  ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം

സമുദായം ഭൃഷ്ട് കല്‍പിച്ചയാളെ മരണവീട്ടില്‍ നിന്നിറക്കിവിടാന്‍ കല്‍പിച്ച സമുദായ നേതാവിനെ അനുസരിക്കാത്തതിന് ചെട്ടിയാര്‍ സമുദായംഗത്തിന് സമുദായ ഭ്രഷ്ട്. അയല്‍വാസിയായ ബന്ധു മരിച്ചപ്പോള്‍ ഭ്രഷ്ടിനിരയായ കുടുംബത്തിന്റെ നോട്ടമെത്താതിരിക്കാന്‍ വീടുകള്‍ക്കിടയില്‍ മറതീര്‍ത്തു. ഒറ്റപ്പാലം വാണിയംകുളത്തെ മുരുകന്‍ ചെട്ടിയാര്‍ മരിച്ചു. സംസ്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. എന്നാല്‍, അയല്‍വാസിയും ബന്ധുവുമായ ഡി. വെങ്കിടാചലത്തിനും കുടുംബത്തിനും ഈ വീട്ടിലേക്ക് പ്രവേശനമില്ല. വെങ്കിടാചലവും കുടുംബവും മരണ വീട്ടിലേക്ക് നോക്കുക പോലും ചെയ്യാതിരിക്കാന്‍ മറതീര്‍ക്കുകയാണിവര്‍..

മരണവീട്ടിലെത്തിയ ചെട്ടിയാര്‍ സമുദായ സംഘടനയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ കോണ്‍ഗ്രസ് നേതാവ് ആര്‍ വെങ്കിടാചലം, ഡി വെങ്കിടാചലത്തിന്റെ വീട്ടിലെത്തി.. സമുദായ നേതാവിന്റെ മകന്റെ വിവാഹാലോചന നിരസിച്ചതിന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടയാളെ സ്വന്തം പിതാവ് മരിച്ചപ്പോള്‍ വീട്ടില്‍ നിന്നിറക്കി വിടാനുള്ള കല്‍പനം നിരസിച്ചതിനാണ് വെങ്കിടാചലത്തിനും കുടുംബത്തിനും ഭ്രഷ്ട് കല്‍പിച്ചത്.