LiveTV

Live

Kerala

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു
Summary
ആറ് മാസത്തിനിടെ മൂന്നിരട്ടിയിലധിമാണ് വില ഉയര്‍ന്നത്. ബോളര്‍, മെറ്റല്‍, എം സാന്റ് എന്നിവയുടെ വില

സംസ്ഥാനത്ത് കരിങ്കല്ലിന്റെയും അനുബന്ധ നിര്‍മാണ സാമഗ്രികളുടെയും വില കുതിച്ചുയരുന്നു. ആറ് മാസത്തിനിടെ മൂന്നിരട്ടിയിലധിമാണ് വില ഉയര്‍ന്നത്. ബോളര്‍, മെറ്റല്‍, എം സാന്റ് എന്നിവയുടെ വിലയാണ് കുതിച്ചുയരുന്നത്. ബോളറിന് ഫെബ്രുവരി മാസത്തില്‍ 2500 രൂപയായിരുന്നത് ഇപ്പോള്‍ അയ്യായിരത്തിന് മുകളിലായി. മെറ്റല്‍ ഒരു അടിക്ക് ശരാശരി 24 മുതല്‍ മുപ്പത് വരെയായിരുന്നു കഴിഞ്ഞ മാസം വില. എന്നാല്‍ ഇന്ന് അത് 54 മുതല്‍ 60 വരെയായി. ക്രഷറുകളുടെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ സാധനങ്ങളെത്തിച്ച് നല്‍കാനാണ് ഈ തുക.

ദൂരം കൂടുകയാണെങ്കില്‍ പറയുന്ന വില ഉപഭോക്താക്കള്‍ നല്‍കണം. വിലക്കയറ്റം കെട്ടിട നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഴക്കാലമെത്തും മുന്‍പ് കെട്ടിടം പണി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ പണി തുടങ്ങിയവരാണ് നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം ഏറെയും പ്രതിസന്ധിയിലായത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് ചെറുകിട ക്വാറികള്‍ പൂട്ടിയതോടെ നിലവിലെ സ്റ്റോക്കിന് വന്‍ വിലയാണ് ഉടമകള്‍ ഈടാക്കുന്നത്. അതോടൊപ്പം പ്രവര്‍ത്തനത്തിലുള്ള വന്‍കിട ക്വാറികളും ക്രഷര്‍ യൂണിറ്റുകളും വന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വെക്കുന്നതുമാണ് വിലക്കയറ്റത്തിനിടയാക്കുന്നത്.