LiveTV

Live

Kerala

ടി എ അഹമ്മദ് കബീര്‍ മുസ്ലിംലീഗിന്റെ നിയമസഭ കക്ഷി സെക്രട്ടറി സ്ഥാനം രാജിവെച്ചു

ടി എ അഹമ്മദ് കബീര്‍ മുസ്ലിംലീഗിന്റെ നിയമസഭ കക്ഷി സെക്രട്ടറി സ്ഥാനം രാജിവെച്ചു
Summary
നിയമസഭ കക്ഷി ഉപനേതാവായി വി കെ ഇബ്രാഹിം കുഞ്ഞിനെ തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

മുസ്‍ലിം ലീഗ് നിയസഭാകക്ഷി സെക്രട്ടറി സ്ഥാനം പി എ അഹ്മദ് കബീര്‍ രാജിവെച്ചു. അഹമ്മദ് കബീറിനെ അവഗണിച്ച് വി കെ ഇബ്രാഹിം കുഞ്ഞിനെ നിയസഭാകക്ഷി ഉപനേതാവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

എം കെ മുനീര്‍ നിയമസഭാകക്ഷി നേതാവായതോടെ ഒഴിവു വന്ന നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനത്തിന് അഹമ്മദ് കബീര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വി കെ ഇബ്രാഹീം കുഞ്ഞിനെയാണ് ഉപനേതാവ് സ്ഥാനത്തേക്ക് പാര്‍ട്ടി നിശ്ചയിച്ചത്. അഹമ്മദ് കബീറിനെ സെക്രട്ടറിയായും നിയമിച്ചു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ജൂനിയറായ ഇബ്രാഹീം കുഞ്ഞിനെ ഉപനേതാവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അഹമ്മദ് കബീറിന്റെ നിലപാട്. ഇതിനെ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനം രാജിവെച്ചത്.

എന്നാല്‍ രാജിയെ കുറിച്ച് പ്രതികരിക്കാന്‍ അഹമ്മദ് കബീര്‍ തയ്യാറായില്ല. രാജിക്കാര്യത്തില്‍ എന്ത് നിലപാട് തീരുമാനിക്കണമെന്നത് സംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന ആരം