LiveTV

Live

Kerala

കെ ടിയുടെ ഇത് ഭൂമിയാണ് വീണ്ടും അരങ്ങില്‍

കെ ടിയുടെ ഇത് ഭൂമിയാണ് വീണ്ടും അരങ്ങില്‍
Summary
ആദ്യകേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കലിംഗ തിയേറ്റേഴ്‌സാണ് നാടകം അവതരിപ്പിച്ചത്.

കെ ടി മുഹമ്മദിന്റെ വിഖ്യാത നാടകം ഇത് ഭൂമിയാണ് വീണ്ടും അരങ്ങില്‍. ആദ്യകേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കലിംഗ തിയേറ്റേഴ്‌സാണ് നാടകം അവതരിപ്പിച്ചത്.

മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങള്‍ തുറന്നു കാട്ടുന്ന കെ.ടി.മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്ന നാടകം 1953ല്‍ കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബാണ് ആദ്യം അവതരിപ്പിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയ നാടകത്തിനെതിരേ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം 1980 മുതല്‍ കെ.ടി.മുഹമ്മദിന്റെ കലിംഗ തിയേറ്റേഴ്‌സാണ് അരങ്ങിലെത്തിക്കുന്നത്.

നാടകരചനയ്ക്കും സംവിധാനത്തിനും ഒപ്പം ഗാനങ്ങള്‍ രചിച്ചതും കെ.ടി.മുഹമ്മദാണ്. സമകാലിക ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ കാലികപ്രസക്തിയുള്ള നാടകം പഴമ നിലനിര്‍ത്തികൊണ്ട് തന്നെയാണ് ഇന്നലെ നിശാഗന്ധിയില്‍ അവതരിപ്പിച്ചത്. പിന്നണിയില്‍‌ പാട്ടിനൊപ്പം ഹാര്‍മോണിയവും തബലയും ഉപയോഗിക്കുന്നുണ്ട്

കെ.ടി.മൂഹമ്മദിന്റെ ശിഷ്യര്‍ തന്നെയാണ് അഭിനേതാക്കളില്‍ ഏറെയും. റംഗൂണ്‍ റഹ്മാന്‍, മാധവന്‍ കുന്നത്തറ, വിജയന്‍ മലാപ്പറമ്പില്‍, സുധാകരന്‍ തിക്കോടി, സാവിത്രി ശ്രീധരന്‍, റാണി ദിനകരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. വിഷ്ണുദാസ് കോട്ടയ്ക്കല്‍, സപ്ത ബാബുഎന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു.