LiveTV

Live

Kerala

കൊച്ചിയില്‍ ബീഫിന്‍റെ പേരില്‍ ആക്രമണം; എട്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ബീഫിന്‍റെ പേരില്‍ ആക്രമണം; എട്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍
Summary
കൊച്ചി കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരുടെ പരാതിയിലാണ് നടപടി.

ഈസ്റ്റര്‍ ദിനത്തില്‍ പശുവിനെ അറുത്തതായി ആരോപിച്ച് ആക്രമണം നടത്തിയ എട്ടു പേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കൊച്ചി കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരുടെ പരാതിയിലാണ് നടപടി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കല്ലറക്കല്‍ ജോസ്, കിഴക്കുംതല ജോയ് എന്നിവര്‍ക്ക് നേരെയാണ് 15ഓളം വരുന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. പശുവിനെ കൊല്ലാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും സ്വന്തം സ്ഥലത്തുതന്നെ കുഴിച്ചിടണമെന്നും ആര്‍എസ്എസുകാര്‍ പറഞ്ഞു. കശാപ്പുകാരയെും മറ്റും ഇവര്‍ സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ഇറച്ചി അക്രമിസംഘം തട്ടിമറിച്ചിട്ടു. പിന്നീട് അതല്‍ മണ്ണുവാരിയിട്ട് ഉപയോഗ ശൂന്യമാക്കി. സംഭവം നാട്ടിലറിഞ്ഞിട്ടും ജോസും കൂട്ടരും പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി ജോസുമായ് സംസാരിച്ച് ഡിജിപിക്ക് പരാതി അയച്ചു. സിപിഎം ഏരിയാ നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.