LiveTV

Live

Kerala

കാടുകള്‍ക്ക് മരണമണി മുഴക്കി വനംവകുപ്പിന്റെ അക്വേഷ്യ വനവല്‍ക്കരണം

കാടുകള്‍ക്ക് മരണമണി മുഴക്കി വനംവകുപ്പിന്റെ അക്വേഷ്യ വനവല്‍ക്കരണം
Summary
വാണിജ്യാവശ്യാത്തിന് തടി ഉപയോഗിക്കാമെന്നതാണ് അക്വേഷ്യ പ്‌ളാന്റ് ചെയ്യാന്‍ വനം വകുപ്പിന് പ്രേരണയായത്. പക്ഷേ 30 വര്‍ഷം കൊണ്ട് നമ്മുടെ വനമേഖലകളില്‍ അക്വേഷ്യാ വരുത്തിവച്ച ദുരിതങ്ങള്‍ ചില്ലറയല്ല.

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക് നീങ്ങവേ മലയോര മേഖലകളില്‍ വീണ്ടും അക്വേഷ്യ മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് വനംവകുപ്പ്. കൊല്ലത്ത് മാത്രം ഹെക്ടര്‍കണക്കിന് വനഭൂമിയിലാണ് അക്വേഷ്യാ വീണ്ടും വച്ച് പിടിപ്പിക്കുന്നത്. കാട്ടിലെ നീരുറവകളെല്ലാം വറ്റി വരണ്ടിട്ടും പ്രകൃതിയുടെ ഈ ദുഖം കാണാന്‍ നമ്മുടെ വനം വകുപ്പ് തയ്യാറാകുന്നില്ല.

വനവത്കരണത്തിന്റെ ഭാഗമായി 1980 കളിലാണ് കേരളവനം വന്യജീവി വകുപ്പ് വിദേശ മരമായ അക്വേഷ്യ നട്ടുപിടിപ്പിച്ച് തുടങ്ങിയത്. വാണിജ്യാവശ്യാത്തിന് തടി ഉപയോഗിക്കാമെന്നതാണ് അക്വേഷ്യ പ്‌ളാന്റ് ചെയ്യാന്‍ വനം വകുപ്പിന് പ്രേരണയായത്. പക്ഷേ 30 വര്‍ഷം കൊണ്ട് നമ്മുടെ വനമേഖലകളില്‍ അക്വേഷ്യാ വരുത്തിവച്ച ദുരിതങ്ങള്‍ ചില്ലറയല്ല. ഭൂമിയിലെ ജലാംശം മരങ്ങള്‍ ഊറ്റിയെടുത്തതോടെ അക്വേഷ്യാ പ്‌ളാന്റ് ചെയ്ത മലയോര മേഖലകള്‍ കൊടുവരള്‍ച്ചയിലാണ്. സ്വാഭാവികവനം ഈ മേഖലകളില്‍ ഇല്ലാതായി. അലര്‍ജി അടക്കമുള്ള രോഗങ്ങളും വര്‍ദ്ധിച്ചു.

എന്നാല്‍ ഈ ദുരിതം ഇപ്പോഴും കാണാന്‍ ഇപ്പോഴും വനം വകുപ്പ് തയ്യാറാകുന്നില്ല. അക്വേഷ്യ വീണ്ടും പ്‌ളാന്റ് ചെയ്യാനൊരുങ്ങുകയാണ് വനം വകുപ്പ്. കൊല്ലത്തെ തെന്‍മല അടക്കമുള്ള വനമേഖലകളില്‍ ഹെക്ടര്‍കണക്കിന് ഭൂമിയില്‍ കഴിഞ്ഞ മാസം വീണ്ടും തൈ നട്ടു.

ഉള്‍ക്കാടുകളിലാണ് അക്വേഷ്യാ വീണ്ടും നട്ടു പിടിപ്പിക്കുന്നത്. ജനവാസ മേഖലകളില്‍ നിന്ന് മാറ്റി പഌന്റ് ചെയ്യുന്നതിലൂടെ ജനങ്ങളുടെ പ്രതിഷേധം ഒഴിവാക്കാമെന്ന കണക്കുകൂട്ടലിലാണ് ഈ നടപടി. പക്ഷേ പ്രതിഷേധത്തെ മറികടക്കാനുള്ള വനംവകുപ്പിന്റെ ഈ തന്ത്രം നമ്മുടെ കാടുകള്‍ക്ക് മരണമണിമുഴക്കും.