LiveTV

Live

Kerala

ഓണ്‍ലൈന്‍ മദ്രസക്ക് തുടക്കം

ഓണ്‍ലൈന്‍ മദ്രസക്ക് തുടക്കം
Summary
കോഴിക്കോട് നടന്ന ചടങ്ങില്‍ ഐ ലീഫ് എന്ന പേരില്‍ ഓണ്‍ലൈയിന്‍ മദ്രസ ആരംഭിക്കുന്നതായി ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്

മജ്‍ലിസ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ ഓണ്‍‍ലൈന്‍ മദ്രസ സംവിധാനത്തിന് തുടക്കം. കോഴിക്കോട് നടന്ന ചടങ്ങില്‍ ഐ ലീഫ് എന്ന പേരില്‍ ഓണ്‍ലൈയിന്‍ മദ്രസ ആരംഭിക്കുന്നതായി ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് പ്രഖ്യാപിച്ചു. ലോകത്തുടനീളം ഉള്ള ആളുകള്‍ക്ക് ഓണ്‍ലൈനായി ഇസ്ലാമിക പഠനത്തിന് ഈ സംവിധാനം പ്രയോജനപ്പെടുത്താം. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതരുടെ പഠനക്ലാസുകള്‍ ഓണ്‍ലൈന്‍ മദ്രസയിലൂടെ ലഭിക്കും. നിരവധി പ്രമുഖര്‍ ഓണ്‍ലൈന്‍ മദ്രസ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.