LiveTV

Live

Kerala

മലപ്പുറത്ത് പി.ഡി.പി പിന്തുണ എല്‍.ഡി.എഫിന്

മലപ്പുറത്ത് പി.ഡി.പി പിന്തുണ എല്‍.ഡി.എഫിന്
Summary
മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പാര്‍ടി നിലപാട് സംബന്ധിച്ച തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെയാണ് പാര്‍ടി ചുമതലപ്പെടുത്തിയിരുന്നത്

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷത്തെ പിന്തുണക്കും. ഇടതുപക്ഷം ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് പിന്തുണക്കുന്നതെന്ന് പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പാര്‍ടി നിലപാട് സംബന്ധിച്ച തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെയാണ് പാര്‍ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ മലപ്പുറം ജില്ലാ കമ്മിറ്റി തന്നെ തീരുമാനമെടുത്താല്‍ മതിയെന്ന് മഅ്ദനി നിര്‍ദേശിക്കുകയായിരുന്നു.

ഫാഷിസത്തിനെതിരെ യുഡിഎഫും എല്‍ഡിഎഫും സ്വീകരിക്കുന്ന നിലപാടുകള്‍ കൂടി പരിശോധിച്ചാണ് ഇടതുപക്ഷത്തെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്ന് പിഡിപി സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി പറഞ്ഞു. ഇടതുപക്ഷം പിന്തുണ തേടിയിരുന്നോ എന്ന ചോദ്യത്തിന് അക്കാര്യം പ്രസക്തമല്ലെന്നായിരുന്നു മറുപടി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നും എണ്ണായിരം വോട്ടാണ് പിഡിപിക്ക് ലഭിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ ഇരുപത്തയ്യായിരത്തോളം വോട്ടുകള്‍ പാര്‍ടിക്കുണ്ടെന്നാണ് പിഡിപിയുടെ അവകാശവാദം.