LiveTV

Live

Kerala

കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ അറസ്റ്റില്‍

കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ അറസ്റ്റില്‍
Summary
പേരാവൂര്‍ ഷാജി കൊലക്കേസിലെ പ്രതിയാണ്

കുപ്രസിദ്ധ ഗുണ്ടാ നേതാവ് അരുൺ ഗോപനെ കോട്ടയം പോലീസ് പിടികൂടി. കൊലപാതകമുൾപ്പെടെ 35 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. അന്തർ സംസ്ഥാന ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള അരുൺ ഗോപൻ രാഷ്ട്രീയ സംഘട്ടനങ്ങളിലെ സ്ഥിരം പ്രതിയാണ്.

ഇന്നലെ ഉച്ചയോടെ കോട്ടയം ടൌണില്‍ നിന്നാണ് ജില്ലാ പോലിസ് മേധാവി എന്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സ്‌ക്വാഡ് അരുണ്‍ ഗോപനെ പിടികൂടുന്നത്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, മോഷണം, ക്വൊട്ടേഷന്‍ എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അരുണ്‍ ഗോപന്‍. കണ്ണൂരിലെ പേരാവൂരിൽ സിപിഐഎം പ്രവർത്തകൻ ഷാജിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയാണ് ഇയാള്‍. എറണാകുളത്ത് ആയുധ ഇടപാട് നടത്തിയതിനും കേസുണ്ട്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിരുന്നതിനാല്‍ പോലീസിന്‍റെ കണ്ണുവെച്ചിട്ട് നടക്കുകയായിരുന്നു.

കോട്ടയം ജില്ലയില്‍ എസ് എഫ് ഐ നേതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. കൂട്ടാളികളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനും ഒടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്.