LiveTV

Live

Kerala

വിപ്ലവഗാനങ്ങളുടെ ഈണത്തില്‍ പ്രചാരണ ഗാനവുമായി ലീഗ്

വിപ്ലവഗാനങ്ങളുടെ ഈണത്തില്‍ പ്രചാരണ ഗാനവുമായി ലീഗ്
Summary
രോഹിത് വെമുലയും ഫാഷിസത്തിന്റെ നാള്‍ വഴികളുമൊക്കെയാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വന് സ്വീകകാര്യതയാണ് ഗാനങ്ങള്‍ക്ക്. വിപ്ലവ ഗാനങ്ങളുടെ ഈണത്തില് മുസ്ലീം ലീഗ് പ്രചാരണ ആല്ബം ഇറക്കിയാലോ. വേറിട്ട ചിന്തയുമായാണ് ഇക്കുറി മലപ്പുറത്തെ ഒരു കൂട്ടം ചെറുപ്പക്കാര് ഇത്തരത്തിലൊരു ആല്‍ബം ഇറക്കിയത്. രോഹിത് വെമുലയും ഫാഷിസത്തിന്റെ നാള്‍ വഴികളുമൊക്കെയാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. മാപ്പിളപ്പാട്ടും പാരഡി ഗാനങ്ങളും കേള്‍ക്കാറുള്ള മുസ്ലീം ലീഗിന്റെ പ്രചാരണ വാഹനങ്ങളില്‍ ഇനി ഈ ഗാനങ്ങളും വോട്ടര്‍മാരെ കീഴടക്കും.

മന്സൂര് കിളിനക്കോടിന്റേതാണ് വരികള്. സാദിഖ് പന്തല്ലൂരും ഹര്‍ഷയും മിസ്ജാദ് സാബുവും ഗാനങ്ങള് ആലപിച്ചിരിക്കുന്നു. ജലീല്‍ തിരൂരങ്ങാടിയാണ് ക്യാമറ. ഖത്തര്‍ കെ.എം.സി.സി നിര്‍മ്മിച്ച് ആബിദ് ജാസ് സംവിധാനം ചെയ്ത ഈ ആല്‍ബം ഇതിനകം തന്നെ യൂട്യൂബില് ഹിറ്റായി മാറിയിട്ടുണ്ട്.