LiveTV

Live

Kerala

ബീവറേജസ് പ്രതിസന്ധി: സംസ്ഥാന ദേശീയ പാതകള്‍ റദ്ദാക്കുന്നതടക്കം പരിഗണിക്കുമെന്ന് തോമസ് ഐസക്ക്

ബീവറേജസ് പ്രതിസന്ധി: സംസ്ഥാന ദേശീയ പാതകള്‍ റദ്ദാക്കുന്നതടക്കം പരിഗണിക്കുമെന്ന് തോമസ് ഐസക്ക്
Summary
ബീവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചു പൂട്ടിയത് മൂലം 5000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും...

അടച്ചു പൂട്ടിയ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ ദേശീയ സംസ്ഥാന പാതകള്‍ റദ്ദാക്കുന്നത് അടക്കമുള്ള വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ പാഠമാകണമെന്നും ധനമന്ത്രി.

ബീവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചു പൂട്ടിയത് മൂലം 5000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. ഇത് ക്ഷേമപ്രവര്‍ത്തനങ്ങളെ പോലും ബാധിക്കും. ശമ്പളത്തെ ബാധിക്കില്ലെങ്കിലും കുടിശ്ശിക തീര്‍ക്കുന്നത് വൈകുമെന്നും തോമസ് ഐസക്ക്.