LiveTV

Live

Kerala

മൂന്നാര്‍ കൈയ്യേറ്റം: കരുതലോടെ നീങ്ങുമെന്ന് റവന്യൂ വകുപ്പ്

മൂന്നാര്‍ കൈയ്യേറ്റം: കരുതലോടെ നീങ്ങുമെന്ന് റവന്യൂ വകുപ്പ്
Summary
മൂന്നാറിൽ റവന്യൂ വകുപ്പ് തയ്യാറെടുക്കുന്നത് എല്ലാ പഴുതുകളും അടച്ചുള്ള കയ്യേറ്റമൊഴിപ്പിക്കലിനാണ്. ധൃതിപിടിച്ചുള്ള കയ്യേറ്റമൊഴിപ്പിക്കൽ സങ്കീർണമായ നിയമ പ്രശ്നങ്ങൾക്കു കാരണമാകും എന്ന വിലയിരുത്തലിനെ തുടർന്നാണിത്.

മൂന്നാറിൽ റവന്യൂ വകുപ്പ് തയ്യാറെടുക്കുന്നത് എല്ലാ പഴുതുകളും അടച്ചുള്ള കയ്യേറ്റമൊഴിപ്പിക്കലിനാണ്. ധൃതിപിടിച്ചുള്ള കയ്യേറ്റമൊഴിപ്പിക്കൽ സങ്കീർണമായ നിയമ പ്രശ്നങ്ങൾക്കു കാരണമാകും എന്ന വിലയിരുത്തലിനെ തുടർന്നാണിത്. നിലവില്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി മറുപടി ലഭിക്കാത്തവയാകും ആദ്യഘട്ടത്തില്‍ ഒഴിപ്പിക്കുന്ന കൈയ്യേറ്റങ്ങള്‍.

മൂന്നാറിലും പരിസരങ്ങളിലുമായി നിരവധി കയ്യേറ്റങ്ങളുണ്ടെന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയതാണ്. എന്നാൽ മസങ്ങളായി കാര്യമായ ഒഴിപ്പിക്കലൊന്നും നടത്താൻ റവന്യൂ വകുപ്പിനായില്ല. രേഖകളുടെ പരിശോധനയിൽ വന്ന കാലതാമസമാണിതിനു പ്രധാന കാരണം. കയ്യേറ്റമൊഴിപ്പിക്കലിന് സർക്കാരിൻറെ പിന്തുണ ലഭിച്ചതോടെയാണ് നടപടികൾ പുനരാരംഭിച്ചത്.

രണ്ടു മാസത്തിനിടെ ഏഴു കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഒന്നരയേക്കറോളം സർക്കാർ ഭൂമി തിരിച്ചു പിടിച്ചിട്ടുണ്ട്. മുതിരപ്പഴ ആറിന്‍റെ തീരത്തുള്ള രണ്ട് കൈയ്യേറ്റങ്ങളും ഈ കൂട്ടത്തില്‍പ്പെടും. നിലവിൽ അറുപത് വാണിജ്യാവിശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്. കയ്യേറ്റമെന്ന് കണ്ടെത്തിയവക്ക് അടുത്ത ദിവസം നോട്ടീസ് നൽകും. കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ഹാജരാക്കാനാണ് ആദ്യം നോട്ടീസ് നൽകുക.

രേഖകൾ പരിശോധിച്ച് കയ്യേറ്റമാണെന്ന് കണ്ടെത്തിയാൽ ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകും. ഇതിനു ശേഷമായിരിക്കും ഒഴിപ്പിക്കൾ നടത്തുക. മുന്‍കാലങ്ങലിലെ ഒഴിപ്പിക്കല്‍ നടപടികള്‍ സങ്കീര്‍ണ്ണമായ നിയമപ്രശനം ആയി മാറിയിരുന്നു. ഇതിന്‍റെ പശ്ചാ ത്തലത്തിലാണ് റവന്യൂവകുപ്പിന്‍റെ കരുതലോയെയുള്ള നീക്കം. ബിജുതറില്‍ മീഡിയാവണ്‍ ഇടുക്കി.