തോട്ടണ്ടി അഴിമതി: വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും

തോട്ടണ്ടി ഇറക്കുമതി അഴിമതി ആരോപണത്തില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും.
തോട്ടണ്ടി ഇറക്കുമതി അഴിമതി ആരോപണത്തില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിഗണിക്കുന്നത്. റിപ്പോര്‍ട്ട് തള്ളണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേല് വാദം കേള്‍ക്കും. തോട്ടണ്ടി ഇറക്കുമതിയില്‍ 10 കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം.