LiveTV

Live

Kerala

പഴയ നോട്ട് മാറ്റാനുള്ള സമയം ഇന്ന് തീരും

പഴയ നോട്ട് മാറ്റാനുള്ള സമയം ഇന്ന് തീരും
Summary
10ലധികം നോട്ട് കയ്യില്‍ വച്ചാല്‍ നാളെമുതല്‍ ക്രിമിനല്‍ കുറ്റം. പ്രവാസികള്‍ക്ക് ജൂണ്‍ മുപ്പത് വരെ അവസരം.

500ന്‍റെയും 1000ത്തിന്‍റെയും അസാധു നോട്ടുകള്‍ റിസര്‍വ്വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയ പരിധി ഇന്ന് തീരും. അസാധു നോട്ട് 10 എണ്ണത്തില്‍ കൂടുതല്‍ കയ്യിലുണ്ടെങ്കില്‍ നാളെമുതല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ജൂണ്‍ 30 വരെ പഴയ നോട്ട് ആര്‍ ബി ഐ യില്‍ അടക്കാന്‍ സമയമുണ്ട്.

രാജ്യത്ത് ഏറെ വിവാദം നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണാക പ്രക്രിയയുടെ സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്ന പൌരന്‍മാര്‍ക്ക് ആര്‍ക്കും നാളെ മുതല്‍ പഴയ 500, 1000 നോട്ടുകള്‍ 10 എണ്ണത്തില്‍ കുടതല്‍ കയ്യില്‍ വക്കാന്‍ അധികാരമില്ല. 5000 രൂപ പിഴയും 4 വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമായി അത് കണക്കാക്കും.

വിദേശത്ത് ആറ്മാസത്തില്‍ കൂടുതലായി തൊഴില്‍ ചെയ്ത് ജീവിക്കുവന്നവര്‍ക്ക് അവരുടെ വിസയുടേത് അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ച് ജൂണ്‍ മുപ്പതിനുള്ളില്‍ ആര്‍‌ ബി ഐ കേന്ദ്രങ്ങളിലൂടെ പഴയ നോട്ട് മാറ്റി എടുക്കാനാകും. ആര്‍ ബി ഐയുടെ ഡല്‍ഹി മുബൈ കൊല്‍ക്കത്ത ചെന്നൈ നാഗ്പൂര്‍ കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ സൌകര്യമുള്ളത്. ഫെമാ നിയമ പ്രകാരമുള്ള വിദേശ കറന്‍സി കൈമാറ്റ ചട്ടങ്ങള്‍ പാലിച്ച് കൊണ്ട് മാത്രമേ ആര്‍ബിഐ വഴി ഈ വിനമയം സാധ്യമാകൂ