LiveTV

Live

Kerala

ബംഗാളില്‍ നിന്നുള്ള അരി ഇറക്കുമതിയില്‍ അഴിമതിയെന്ന് ബിജെപി

Summary
ഇതില്‍ മൂന്ന് മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ബംഗാളില്‍ നിന്നുള്ള അരി ഇറക്കുമതിയില്‍ അഴിമതിയെന്ന ആരോപണവുമായി ബിജെപി. കരിമ്പട്ടികയില്‍ പെട്ട കമ്പനിയില്‍ നിന്ന് അരി വാങ്ങി ലക്ഷങ്ങള്‍ അഴിമതി നടത്തി എന്നാണ് ആരോപണം. ഇതില്‍ മൂന്ന് മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

അരി വില രൂക്ഷമായ സമയത്ത് ബംഗാളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അരി ഇറക്കുമതി ചെയ്തിരുന്നു. ഈ ഇറക്കുമതിയില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് ബിജെപിയുടെ ആരോപണം. കരിമ്പട്ടികയില്‍ പെട്ട തിരുവനന്തപുരത്തെ സ്വകാര്യകമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയത്. ബംഗാള്‍ സര്‍ക്കാരുമായി യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും ആരോപിക്കുന്നു

ഒരു കിലോ അരിക്ക് 26 രൂപ 50 പൈസയാണ് ഈ കമ്പനിക്ക് കണ്‍സ്യൂമര്‍ഫെഡ് നല്‍കിയത്. എന്നാല്‍ ഇതേ അരി 24 രൂപ 50 പൈസക്ക് വ്യാപാരികള്‍ക്ക് ലഭിക്കുന്നതായും അമിത വില രേഖപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും ബിജെപി ആരോപിക്കുന്നു. വിഷയത്തില്‍ സഹകരണ വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്നും ഭക്ഷ്യമന്ത്രി മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.