LiveTV

Live

Kerala

ബിഎസ്എന്‍എല്ലിനെതിരെ ഡിജിപി; പിങ്ക് പൊലീസിന്‍റെ നമ്പര്‍ തകരാറില്‍

ബിഎസ്എന്‍എല്ലിനെതിരെ ഡിജിപി; പിങ്ക് പൊലീസിന്‍റെ നമ്പര്‍ തകരാറില്‍
Summary
പിങ്ക് പൊലീസിനെ വിളിച്ചാല്‍ കിട്ടുന്ന 1515 എന്ന ഫോണ്‍ നന്പര്‍ തകരാറിലായ കാര്യം പറഞ്ഞിട്ടും പ്രശ്നം പരിഹരിച്ചില്ലെന്ന ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്ലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്. പിങ്ക് പൊലീസിനെ വിളിച്ചാല്‍ കിട്ടുന്ന 1515 എന്ന ഫോണ്‍ നമ്പര്‍ തകരാറിലായ കാര്യം പറഞ്ഞിട്ടും പ്രശ്നം പരിഹരിച്ചില്ലെന്ന ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്. കുറച്ച് കൂടി ഉത്തരവാദിത്വത്തില്‍ ബിഎസ്എന്‍എല്‍ പെരുമാറണമായിരുന്നുവെന്നും ഡിജിപി പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം ജില്ലകളിലാണ് നിലവില്‍ 1515 എന്ന നമ്പരില്‍ വിളിച്ച് പരാതികള്‍ പറയാനുള്ള സൌകര്യം. ഉടന്‍ തന്നെ ഈ സൌകര്യം ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കും വ്യപിപ്പിക്കുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്.