കുണ്ടറയിലെ പെണ്‍കുട്ടി മരിക്കുന്നതിന് മൂന്നുദിവസം മുമ്പുവരെ ലൈംഗികപീഡനത്തിന് ഇരയായെന്ന് ഡോക്ടര്‍

കുണ്ടറയിൽ ബലാത്സംഗത്തിനിരയായി പത്ത് വയസ്കാരി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല.കസ്റ്റഡിയിലെടുത്ത നാല് പേരെ കേന്ദ്രീകരിച്ചാണ് അനേഷണം പുരോഗമിക്കുന്നത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരേ പെൺകുട്ടി ലൈഗീ ഗ പീഡനത്തിനരായെന്ന് പോസ്റ്റ് മാർട്ടം ചെയ്ത ഡോക്ടർ പൊലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ മുത്ത സഹോദരിയുടെ മൊഴി നിർണായകമാകും.
കുണ്ടറയിൽ മരിച്ച പത്ത് വയസ്കാരി നിരന്തരം ക്രൂരമായി ലൈംഗിക പീഡനത്തിനിരയായെന്ന് പൊസ്റ്റ് മാർട്ടം ചെയ്ത ഡോ' കെ വൽസല പൊലീസിന് മൊഴി നൽകി. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരേയും പീഡനം നടന്നിട്ടുണ്ടാകാമെന്ന് മൊഴിയിൽ പറയുന്നു. പെൺകുട്ടിയുടെ സഹോദരിയുടെ മൊഴി ഈ ഘട്ടത്തിൽ നിർണായകമാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാൽ ഈ മൊഴി രേഖപ്പെടുത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.കസ്റ്ററ്റടിയിലു ള്ള നാല് പേരേ കേന്ദ്രീകരിച്ചാണ് അനേഷണം പുരോഗമിക്കുന്നത്.ഇന്നലെ കസ്റ്റടിയെടുത്ത അഞ്ച് പെരേ പൊലീസ് ഇന്ന് വിട്ടയച്ചു.അതേ സമയം പൊലീസ് കേസ് അട്ടിമറിക്കുന്ന് എന്നാരോപിച്ച് കൊൺഗ്രസ് നടത്തുന്ന ഹർത്താൽ പുരോഗമിക്കുകയാണ്.. ഹർത്താലിനൊടനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി