LiveTV

Live

Kerala

മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു

മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു
Summary
മലപ്പുറം താഴേക്കോട് മരുതല സ്വദേശി നൌഷാദ് ബാബുവാണ് മരിച്ചത്. പിതാവ് പാറങ്ങാട് മുഹമ്മദിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയതു.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. താഴേക്കോട് മരുതല സ്വദേശി നൌഷാദ് ബാബുവാണ് മരിച്ചത്. പിതാവ് പാറങ്ങാട് മുഹമ്മദിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയതു. സ്ഥിരമായി മദ്യപിച്ച് വീട്ടിലേക്ക് വരുന്ന നൌഷാദ് വീട്ടില്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. തൃശൂരില്‍ നിന്ന് ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളെജിലെത്തിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു.