സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

സാഹിത്യരംഗത്ത് ആര്യാഗോപിയും മാധ്യമരംഗത്ത് നിലീനാ അത്തോളിയും പുരസ്കാരത്തിന് അര്‍ഹരായി
2015 ലെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യരംഗത്ത് ആര്യാഗോപിയും മാധ്യമരംഗത്ത് നിലീനാ അത്തോളിയും പുരസ്കാരത്തിന് അര്‍ഹരായി. ഗ്രാന്റ് മാസ്റ്റര്‍ എസ് എല്‍ നാരായണനാണ് കായികവിഭാഗത്തിലെ പുരസ്കാരം. സ്വരൂപ് കെ രവീന്ദ്രന് കാര്‍ഷിക രംഗം, ഉണ്ണി കാനായി കലാവിഭാഗം, സലിം പി എം സാമൂഹ്യപ്രവര്‍ത്തനം എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. തൃശൂര്‍ എഫ്എസി ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാണ് സംസ്ഥാനതലത്തില്‍ പുരസ്കാരത്തിന് അര്‍ഹമായ യൂത്ത് ക്ലബ്. 50,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാര്‍ച്ച് 14 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.