LiveTV

Live

Kerala

കേരളത്തിനുള്ള ഗോതമ്പിന്റെ വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു

കേരളത്തിനുള്ള ഗോതമ്പിന്റെ വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു
Summary
മിക്കയിടങ്ങളിലും വിതരണം നിലച്ചു

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട ഗോതമ്പിന്റെ വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു. ജനുവരി മുതല്‍ സംസ്ഥാനത്തിനുള്ള ഗോതന്പ് വിഹിതത്തില്‍ 6459 മെട്രിക് ടണ്ണിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രവിഹിതം കുറഞ്ഞതോടെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള ഗോതമ്പ് വിതരണം പൂര്‍ണമായും നിലച്ചു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി 2014 ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഭക്ഷ്യമന്ത്രിമാരുടെയും ഭക്ഷ്യ സെക്രട്ടറിമാരുടെയും യോഗത്തിലെ തീരുമാനങ്ങളടങ്ങിയ കത്ത് പ്രകാരം നിയന്ത്രിത പൊതു വിതരണ സമ്പ്രദായത്തിലൂടെ സംസ്ഥാനങ്ങള്‍ക്കുള്ള ഗോതമ്പ് വിഹിതം വര്‍ധിപ്പിക്കാനായിരുന്നു പ്രധാന തീരുമാനം. ഗോതമ്പിനൊപ്പം ആട്ട വിതരണം സുതാര്യമാക്കാനും തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ഗോതമ്പു അരിയും ഉള്‍പ്പെടെ ആകെ സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരുന്നത് 16 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന റേഷന്‍ ക്വാട്ട 14.25 ലക്ഷം ടണ്‍. ഗോതമ്പ് വിഹിതം കുറച്ചതോടെ മുണ്‍ഗണനേതര വിഭാഗത്തിലെ സംസ്ഥാനത്തെ 45,89314 കുടുംബങ്ങള്‍ക്കുള്ള ഗോതമ്പ് വിതരണം പൂര്‍ണമായും നിലച്ചു. അതോടൊപ്പം മുന്‍ഗണനാ കുടുംബത്തിലെ ഒരു അംഗത്തിന് ഒരു മാസം 1 കിലോ ഗോതമ്പ് ലഭിക്കേണ്ടിടത്ത് കേന്ദ്രവിഹിതം കുറഞ്ഞതോടെ മിക്കയിടങ്ങളിലും വിതരണം നിലച്ചു. ഗോതമ്പ് വിതരണത്തിനൊപ്പം ആട്ട വിതരണവും പൂര്‍ണമായും നിലച്ചെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. കിലോയ്ക്ക് 15 രൂപയ്ക്ക് കിട്ടിയിരുന്ന ആട്ടയുടെ വിതരണം നിലച്ചതോടെ വിപണിയില്‍ നിന്ന് വന്‍ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.