LiveTV

Live

Kerala

കോതമംഗലം ബീവറേജ് ഔട്ട്‍ലെറ്റ് പൂട്ടിച്ചു

കോതമംഗലം ബീവറേജ് ഔട്ട്‍ലെറ്റ് പൂട്ടിച്ചു
Summary
14 ദിവസമായി സ്ത്രീകളും കുട്ടികളും നടത്തിയ സമരമാണ് വിജയം കണ്ടത്. മുനിസിപ്പല്‍ അംഗങ്ങളക്കടക്കമുള്ളവര്‍ ശക്തിയായി എതിര്‍ത്തതോടെയാണ് കോതമംഗലം മുനിസിപ്പാലിറ്റി അധികൃതരെത്തി ബിവറേജ് പൂട്ടിച്ചത്.

നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് എറണാകുളം കോതമംഗലത്തെ ബീവറേജ് ഔട്ട്‌ലെറ്റ് പൂട്ടിച്ചു. 14 ദിവസമായി സ്ത്രീകളും കുട്ടികളും നടത്തിയ സമരമാണ് വിജയം കണ്ടത്. മുനിസിപ്പല്‍ അംഗങ്ങളക്കടക്കമുള്ളവര്‍ ശക്തിയായി എതിര്‍ത്തതോടെയാണ് കോതമംഗലം മുനിസിപ്പാലിറ്റി അധികൃതരെത്തി ബിവറേജ് പൂട്ടിച്ചത്.

കഴിഞ്ഞ മാസം 24 ന് സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് കോതമംഗലം ടൌണില്‍ പ്രവര്‍ത്തിച്ചിരുന്ന ബീവറേജ് ഔട്ട്‌ലൈറ്റ് ചേലാട് മില്ലുംപടിയിലേക്ക് മാറ്റിയത്. പലചരക്ക് കടയായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഒരു ദിവസം രാത്രി ബീവറേജ് ഔട്ട്‌ലെറ്റാക്കി മാറ്റുകയായിരുന്നു. കുട്ടികളും വൃദ്ധരുമടക്കമുള്ളവരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് കോതമംഗലം മുനിസിപ്പാലിറ്റി അടിയന്തരയോഗം വിളിച്ചു. എല്ലാ കൌണ്‍സിലര്‍മാരും ശക്തിയായി എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യശാല പൂട്ടിക്കാന്‍ യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ അധികൃതരെത്തി മദ്യശാലയുടെ ബോര്‍ഡ് എടുത്ത് മാറ്റി. സമരം വിജയിച്ചതിന്റെ ആഹ്ലാദം മധുരപലാഹരങ്ങള്‍ വിതരണം ചെയ്താണ് നാട്ടുക്കാര്‍ പങ്കുവെച്ചത്.