LiveTV

Live

Kerala

സ്വന്തമായി ഭൂമിയില്ല, ആദിവാസി മൂപ്പനെ സംസ്കരിച്ചത് കൊടും കാട്ടിനുളളില്‍

സ്വന്തമായി ഭൂമിയില്ല, ആദിവാസി മൂപ്പനെ സംസ്കരിച്ചത് കൊടും കാട്ടിനുളളില്‍
Summary
വ്യാഴാഴ്ച വൈകിട്ടാണ് കൊട്ടിയൂര്‍ വനമേഖലയിലെ മഞ്ഞളാംപുഴയില്‍ ആദിവാസി മൂപ്പന്‍ ഗോപാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കണ്ണൂര്‍ കൊട്ടിയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി മൂപ്പനെ സംസ്കരിച്ചത് കൊടുംകാട്ടില്‍. സ്വന്തമായി ഭൂമിയോ പൊതുശ്മശാനമോ ഇല്ലാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കല്‍ മൂപ്പനെ കൊട്ടിയൂര്‍ വനത്തിനുളളില്‍ സംസ്കരിച്ചത്. കൊട്ടിയൂരിലെ പല ആദിവാസി കോളനികളിലും ഇത് പതിവ് സംഭവം.

വ്യാഴാഴ്ച വൈകിട്ടാണ് കൊട്ടിയൂര്‍ വനമേഖലയിലെ മഞ്ഞളാംപുഴയില്‍ ആദിവാസി മൂപ്പന്‍ ഗോപാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്ട്ട്ത്തിനു ശേഷം നാട്ടിലെത്തിച്ച ഗോപാലന്റെി മൃതദേഹം ബന്ധുക്കള്‍ നേരെ കൊണ്ടുപോയത് കൊട്ടിയൂര്‍ ഈസ്റ്റ് വനത്തിനുളളിലേക്കാണ്. തലച്ചുമടായി ഇവിടെ എത്തിച്ച മൃതദേഹം വനത്തിനുളളില്‍ കുഴി കുത്തി സംസ്കരിക്കുകയായിരുന്നു. അമ്പായത്തോട് താഴെ പാല്ച്ചു രം കോളനിക്കാര്‍ക്ക് ഇത് ആദ്യ അനുഭവമല്ല. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ പഞ്ചായത്ത് വക പൊതുശ്മശാനമോ ഇല്ലാത്തതിനാല്‍ കോളനിയില്‍ ആര് മരിച്ചാലും സംസ്കാരിക്കുന്നത് വനത്തിനുളളിലാണ്. എഴുപത്തിയെഞ്ച് സെന്റെ്ല ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കോളനിയില്‍ മുപ്പത്തിയഞ്ചിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.

അടിസ്ഥാന സൌകര്യങ്ങളൊന്നുമില്ലാത്ത കോളനിക്കാരുടെ മൃതദേഹം കാട്ടിനുളളില്‍ മറവു ചെയ്യുന്നതിന് വനംവകുപ്പിന്റെ് മൌനാനുവാദവുമുണ്ട്. പതിനാല് പട്ടികവര്‍കഗ്ഗ കോളനികളാണ് കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആകെയുളളത്. ഇവയെല്ലാം വനാതിര്‍ത്തിയിലോ പുഴയരികിലെ പുറംപോക്ക് ഭൂമിയിലോ ആണ് സ്ഥിതി ചെയ്യുന്നത്. ആദിവാസികളെ സംസ്കരിക്കാന്‍ പൊതുശ്മശാനമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടങ്കിലും ഇന്നും വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടും കാട്ടില്‍ തന്നെയാണ് ഇവര്‍ക്ക് അന്ത്യവിശ്രമം.m