LiveTV

Live

Kerala

സ്പോര്‍ട്സ് ലോട്ടറി അഴിമതി: ടി പി ദാസന്‍ ഒന്നാം പ്രതി

സ്പോര്‍ട്സ് ലോട്ടറി അഴിമതി: ടി പി ദാസന്‍ ഒന്നാം പ്രതി
Summary
സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു.

സ്പോര്‍ട്സ് ലോട്ടറി അഴിമതിക്കേസില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍. 2006-ല്‍ നടത്തിയ സ്പോര്‍ട്സ് ലോട്ടറി ഇടപാടിന്റെ കൃത്യമായ രേഖകള്‍ കൌണ്‍സിലിന്റെ കയ്യില്‍ ഇല്ലെന്ന് വിജിലന്‍സ് കണ്ടെത്തി. കോടികളുടെ ഇടപാടുകള്‍ നടന്നിട്ടും കായിക മേഖലക്ക് ഒരു ഗുണവും ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കേസ് നാളെ പരിഗണിക്കും.

2006ല്‍ ടി പി ദാസന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ആയിരിക്കെ നടത്തിയ സ്പോര്‍ട്സ് ലോട്ടറി ഇടപാടില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. 400 കോടി രൂപ സമാഹരിക്കാന്‍ പുറത്തിറക്കിയ ലോട്ടറികൊണ്ട് കായിക മേഖലക്ക് ഗുണം ഉണ്ടായില്ലെന്ന് മാത്രമല്ല വന്‍ ബാധ്യത ഉണ്ടാക്കിയതായും ത്വരിത പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായി സി കെ മേനോന്‍ നല്‍കിയ 25 ലക്ഷം രൂപക്ക് കണക്കില്ല. സ്പോര്‍ട്സ് ലോട്ടറി ഗള്‍ഫില്‍ വില്‍ക്കാന്‍ പ്രമോട്ടറായിരുന്ന പി പി ഖാലിദിന് നോണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് 75440 രൂപയുടെ ടിക്കറ്റ് എടുത്ത് നല്‍കിയതിലെ ദുരൂഹതയും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അന്വേഷണസംഘം മുന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ് തുടങ്ങിയവരുടെ മൊഴി എടുത്തിരുന്നു.
ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ക്രമക്കേടുകളെല്ലാം ശരിവെക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.