LiveTV

Live

Kerala

ചൂലിറക്കാനും നോക്കുകൂലി

ചൂലിറക്കാനും നോക്കുകൂലി
Summary
നോക്കുകൂലി നല്‍കാത്തതിന് തെരുവ് കച്ചവടക്കാരുടെ ചൂല് കെട്ടോടെ കൊണ്ട് പോയി...

നോക്ക്കൂലി അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഭരണകക്ഷി യൂണിയന്റെ നേതൃത്വത്തില്‍ തന്നെ സംസ്ഥാനത്ത് നോക്ക് കൂലി നടപ്പാകുകയാണ്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളികള്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ ഗുണ്ടായിസം കാണിച്ചത്. തെരുവില്‍ ചൂല് കച്ചവടത്തിനെത്തിയ ആന്ധ്ര സ്വദേശികള്‍ നോക്ക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചൂല് കെട്ടോടെ നേതാക്കള്‍ എടുത്ത് കൊണ്ട്പോവുകയായിരുന്നു.

കൊല്ലത്ത് ചൂലിറക്കാനും സിഐടിയുവിന് നോക്കുകൂലി. നോക്കുകൂലി നല്‍കാത്തതിന് തെരുവ് കച്ചവടക്കാരുടെ ചൂല് കെട്ടോടെ കൊണ്ട് പോയി. ആന്ധ്ര സ്വദേശികളോടാണ് സിഐടിയു ഗുണ്ടായിസം കാണിച്ചത്.

കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നില്‍ വച്ചാണ് ഞങ്ങള്‍ 15 അംഗ ആന്ധ്രാസംഘത്തെ കണ്ടുമുട്ടിയത്. പൊലീസ് സ്‌റ്റേഷന്‍ എന്ന് തെറ്റിദ്ധരിച്ച് ക്രൈംബ്രാഞ്ച് ഓഫീസില്‍ പരാതിയുമായി എത്തിയതായതാണ് ഇവര്‍. പരാതി കേട്ടാല്‍ ഓരോ മലയാളിയും ലജ്ജിക്കും. ഇവര്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്ന ചൂല് നോക്കുകൂലി നല്‍കാത്തതിന് സിഐടിയു പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ആയിരം രൂപ നല്‍കിയാല്‍ മാത്രമേ ചൂല് നല്‍കുകയുള്ളൂവെന്നുമാണ് പറഞ്ഞത്.

തുടര്‍ന്ന് ഞങ്ങള്‍ സിഐടിയുവിന്റെ ഓഫീസില്‍ രഹസ്യ ക്യാമറയുമായെത്തി. പിടിച്ചെടുത്ത് ചൂല് ഓഫീസിനുള്ളില്‍ കൂട്ടിയിട്ടിരിക്കുന്നു.ഇറക്ക് കൂലി നല്‍കാത്തതിനാലാണ് തര്‍ക്കം ഉണ്ടായതെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു.