LiveTV

Live

Kerala

മത സൌഹാര്‍ദത്തിന്റെ സന്ദേശവുമായി ഗുരുക്കള്‍- മുത്തപ്പന്‍ തിറ

മത സൌഹാര്‍ദത്തിന്റെ സന്ദേശവുമായി ഗുരുക്കള്‍- മുത്തപ്പന്‍ തിറ
Summary
ക്ഷേത്രമുറ്റത്തെ മാപ്പിള തിറയാട്ടം

മതമൈത്രിയുടെ സന്ദേശമാണ് കോഴിക്കോട് മാവൂരിലെ കിടാപ്പില്‍ മുത്തപ്പന്‍ ക്ഷേത്രം. ഹിന്ദുവായ മുത്തപ്പനും മുസ്‍ലിമായ ഗുരുക്കളും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കപ്പെട്ട കാവ്. ഇവിടെത്തെ മാപ്പിള ഗുരുക്കള്‍ - മുത്തപ്പന്‍ തിറ മത സൌഹാര്‍ദത്തിന്റെ തെളിവാണ്.

ക്ഷേത്രമുറ്റത്ത് മാപ്പിള തിറ. ഇതിന് പിന്നിലൊരു ചരിത്രമുണ്ട്. രാജഭരണകാലത്ത് മാവൂരില്‍ കച്ചവടത്തിനെത്തിയതാണ് അറബി പ്രമാണിയായ ഗുരുക്കള്‍. പിന്നീട് തറവാട്ട് കാരണവരായ മുത്തപ്പനും ഗുരുക്കളും ഉറ്റ സുഹൃത്തുക്കളായി മാറി. ഇരുവരുടെയും മരണത്തിന് ശേഷം രണ്ട് പേരെയും ഒരു ശ്രീകോവിലില്‍ പ്രതിഷ്ടിച്ചു. അവിടിന്നിങ്ങോട്ടാണ് മാപ്പിള തിറയുടെ ചരിത്രം ആരംഭിക്കുന്നത്. പുകയില ചുരുട്ടുമായി ക്ഷേത്രമുറ്റത്ത് ഗുരുക്കള്‍ തിറയും മുത്തപ്പന്‍ തിറയും ഒന്നിച്ചാടും. തിറയാട്ടം കാണാന് കിടാപ്പില്‍ കാവിലേക്ക് എല്ലാ മതത്തില്‍പ്പെട്ടവരും എത്തും.

പറഞ്ഞ് കേട്ട കഥയിലെ ഗുരുക്കളെയും മുത്തപ്പനെയും വിശ്വാസികള്‍ നെഞ്ചോട് ചേര്‍ക്കുകയാണ്, മുറ്റത്തെ കെടാവിളക്ക് പോലെ ഒരിക്കലും അവസാനിക്കാത്ത മതമൈത്രിയുടെ സന്ദേശമായി.