LiveTV

Live

Kerala

ശിശുമരണം: അട്ടപ്പാടിയില്‍ കേന്ദ്രസംഘം എത്തി

ശിശുമരണം: അട്ടപ്പാടിയില്‍ കേന്ദ്രസംഘം എത്തി
Summary
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നാരംഭിച്ച സന്ദര്‍ശനത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു.

അട്ടപ്പാടി മേഖലയില്‍ പോഷകാഹാര കുറവ് മൂലമുള്ള ശിശു മരണത്തെ കുറിച്ച് പഠിക്കുന്ന കേന്ദ്ര സംഘം സന്ദര്‍ശനമാരംഭിച്ചു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്നാരംഭിച്ച സന്ദര്‍ശനത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു. സന്ദര്‍ശനം മറ്റന്നാള്‍ അവസാനിക്കും.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം ഡെപ്യൂട്ടി കമ്മീഷണര്‍ ‍ഡോ. ഷീല ദേബിന്റെ നേതൃത്വതത്തിലുള്ള നാലംഗ സംഘമാണ് അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന യോഗത്തില്‍ അട്ടപ്പാടി മേഖലയില്‍ ആരോഗ്യവകുപ്പും സാമൂഹ്യ നീതി വകുപ്പും നടത്തി വരുന്ന വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിഎംഓ ഡോ. കെപി റീത്ത, അട്ടപ്പാടിയിലെ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ പ്രസവവാര്‍ഡ് സന്ദര്‍ശിച്ച സംഘം ഷോളയൂരിലെയും പുതൂരിലെയും ആദിവാസി ഊരുകളിലും അങ്കണവാടികളിലും സന്ദര്‍ശനം നടത്തി. പോഷകാഹാര വിതരണത്തിലും മറ്റും നടക്കുന്ന കൃത്യവിലോപങ്ങള്‍ക്ക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സന്ദര്‍ശനം വ്യാഴാഴ്ച അവസാനിക്കും.