LiveTV

Live

Kerala

കൊല്ലം ശ്രീനാരായണാ ലോ കോളജിലും വിദ്യാര്‍ഥി സമരം

Summary
മാനേജ്‌മെന്‍റ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും അനാവശ്യമായി പിഴ ചുമത്തുന്നവെന്നംു കാണിച്ചാണ് സമരം.. പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍

കൊല്ലം ശ്രീനാരായണാ ലോ കോളജിലും വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു.. മാനേജ്‌മെന്‍റ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും അനാവശ്യമായി പിഴ ചുമത്തുന്നവെന്നംു കാണിച്ചാണ് സമരം.

പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു ചെറിയ കാണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികലില്‍ നിന്നും മാനേജ്‌മെന്‍റ് വന്‍ തുക പിഴ ഈടാക്കുന്നുവെന്ന് കാണിച്ചാണ് എസ്എന്‍ ലോ കോളജില്‍ എസ്എഫ്‌ഐ സമരം ആരോഭിച്ചത്.. ഹോസ്‌ററലില്‍ മാനസിക പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്ന് ആരോപിച്ച് നൂറ് കണിക്കിന് പെണ്‍കുട്ടികളും സമരരംഗത്തുണ്ട്.. സ്വകാര്യതയെ ബാധിക്കുന്ന തരത്തില്‍ സിസിടിവി ക്യാമറ കോളജനുള്ളില്‍ സ്ഥാപിച്ചിരിക്കുകയാണെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.. ഹോസ്റ്റലില്‍ അടക്കം മാനസിക പീഡനം ഏല്‍ക്കേണ്ടി വരുന്നുെവെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു

പിഴ ഈടാക്കുന്ന കാര്യം ലോ കോളജ് പ്രിന്‍സിപ്പാളും ശരിവച്ചു.. പിടിഎയുടെ അനുവാദത്തോടെയാണ് പിഴ ഈടാക്കുന്നതെന്നാണ് വിശദീകരണം. സമരത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസവും ലോ കോളജില്‍ പഠനം മുടങ്ങിയിരുന്നു.