LiveTV

Live

Kerala

കാളവയല്‍ പുനരാരംഭിക്കണമെന്ന് കാക്കൂര്‍ നിവാസികള്‍

Summary
കാളവയലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കാക്കൂര്‍ നിവാസികള്‍

കാക്കൂര്‍ കാളവയല്‍ പുനരാരംഭിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. കാളവയലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കാക്കൂര്‍ നിവാസികള്‍.

തമിഴ്നാട്ടിലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് കാക്കൂര്‍ നിവാസികള്‍ കാളവയല്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. 2013ലാണ് കാളവയല്‍ നിരോധിച്ചത്.

കൊയ്ത്ത് കഴിഞ്ഞ പാടത്ത് കുംഭമാസത്തിലെ രോഹിണി നാള്‍ മുതല്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന കാര്‍ഷികോത്സവമായിരുന്നു കാളവയല്‍. കാളയോട്ടവും മരമടിയും കന്നുകാലി ചന്തയുമാണ് കാക്കൂര്‍ കാളവയലിന്‍റെ പ്രത്യേകത.

127 വര്‍ഷം പിന്നിട്ട കാളവയല്‍ നിയമം വഴി ഇത്തവണ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ആമ്പശേരി, എടപ്ര ദേവി ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചാണ് കാളവയല്‍ നടക്കുക. ഇതിനായി ഇപ്പോള്‍ തന്നെ കാളകളെ ഒരുക്കിത്തുടങ്ങി കാക്കൂര്‍ നിവാസികള്‍.