LiveTV

Live

Kerala

ചലോ-തിരുവന്തപുരം സമരത്തിന് ഇന്ന് തുടക്കം; ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും

ചലോ-തിരുവന്തപുരം സമരത്തിന് ഇന്ന് തുടക്കം; ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്യും
Summary
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ചെങ്ങറയില്‍

ഭൂഅധികാര സംരക്ഷണ സമിതിയുടെ ചലോ തിരുവനന്തപുരം പ്രക്ഷോഭത്തിന് ഇന്ന് ചെങ്ങറ സമര ഭൂമിയില്‍ തുടക്കമാകും. ഉന-സമരനേതാവ് ജിഗ്നേ് മേവാനി വൈകുന്നേരം രണ്ട് മണിക്ക് സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജാതിക്കോളനികള്‍ക്ക് അറുതി വരുത്തുക, രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോട്ടംഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക. കേരള മോഡല്‍ പൊളിച്ചെഴുതുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ചലോ-തിരുവനന്തപുരം സമരത്തിന് ചെങ്ങറ സമരഭൂമിയില്‍ തുടക്കമാകുന്നത്.

കണ്‍വെന്‍ഷന് ശേഷം വിവിധ ജില്ലകളില്‍ സംഘാടക സമിതികള്‍ രൂപീകരിക്കും. തുടര്‍ന്ന് ജില്ലാതല പ്രചരണങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ആദ്യവാരത്തോടു കൂടി കാസര്‍ഗോഡ് നിന്നും 'ചലോ തിരുവനന്തപുരം' അവകാശ പ്രഖ്യാപന റാലി ആരംഭിക്കും. 45 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര മെയ് 31-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ആദിവാസി , ദിളിത് പിന്നോക്ക വിഭാഗങ്ങളുടെ സംയുക്ത വേദിയായ ഭൂഅധികാര സംരക്ഷണ സമിതിയാണ് ചലോ-തിരുവനന്തപുരം പ്രക്ഷോഭത്തിന്റെ സംഘാടകര്‍. ഡിഎച്ച് ആര്‍ എം, സി എസ് ഡി എസ്, വിവിധ ആദിവാസി സംഘടനകള്‍ ഭൂസമര സമിതികള്‍ എന്നിവയടക്കം 50-ഓളം സംഘടനകള്‍ സമര മുന്നണിയുടെ ഭാഗമാണ്. ഗുജറാത്തിലെ ഉന സമരനേതാവ് ജിഗ്നേഷ് മേവാനിയെ ചെങ്ങറിയിലെത്തിക്കുന്നതിലൂടെ ശ്രദ്ധേയമായ സമര പ്രഖ്യാപനത്തിനാണ് ചെങ്ങറ വേദിയാകുന്നത്.